പ്രസവാവധി 26 ആഴ്ചയാക്കുന്നത് കേന്ദ്ര പരിഗണനയില്‍
text_fieldsന്യൂഡല്‍ഹി: സ്ത്രീജീവനക്കാരുടെ പ്രസവാവധി വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. നിലവിലെ 12 ആഴ്ച 26 ആഴ്ചയാക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കുട്ടികളെ ദത്തെടുക്കുന്നവര്‍ക്കും വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകുന്നവര്‍ക്കും 12 ആഴ്ച അവധി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം തൊഴിലാളി സംഘടനകളുമായും തൊഴില്‍ ഉടമകളുമായും ചര്‍ച്ച നടത്തിയിരുന്നു. 1961ലെ നിയമപ്രകാരം പ്രസവത്തിനുമുമ്പ് ആറ് ആഴ്ചയും ശേഷം ആറ് ആഴ്ചയുമാണ് അവധി നല്‍കേണ്ടത്. നിയമ ഭേദഗതിയിലൂടെ മാത്രമേ പ്രസവാവധി വര്‍ധിപ്പിക്കാനാവുകയുള്ളൂ.
പ്രസവാവധി 28 ആഴ്ചയായി കൂട്ടണമെന്ന നിര്‍ദേശം വനിത, ശിശുക്ഷേമ വികസന മന്ത്രി മേനക ഗാന്ധിയാണ് മുന്നോട്ടുവെച്ചത്. എന്നാല്‍, ചര്‍ച്ചയില്‍ ഇത് 26 ആഴ്ചയായി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.