ജി.എസ്.ടി ബില്ലില്‍ അനുനയം
text_fieldsന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായം (ജി.എസ്.ടി) അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാവുന്ന വിധം ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ സര്‍ക്കാറിനെ പ്രതിപക്ഷം അനുവദിച്ചേക്കും. പ്രതിപക്ഷം മുന്നോട്ടു വെച്ച ഏതാനും നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി ബില്‍ പാസാക്കിയെടുക്കാനുള്ള താല്‍പര്യം സര്‍ക്കാറും പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം കൂടുതല്‍ കിട്ടുന്ന വിധം ബില്ലില്‍ ഭേദഗതി വരുത്തിയേക്കും.
ജി.എസ്.ടി ബില്‍ ആവിഷ്കരിച്ചത് യു.പി.എ സര്‍ക്കാറാണെന്നും, സര്‍ക്കാര്‍ കൂടിയാലോചനക്കും വിട്ടുവീഴ്ചക്കും തയാറായാല്‍ പാസാക്കാന്‍ സഹകരിക്കുമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവര്‍ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബന്ധപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നടന്ന സര്‍വകക്ഷി യോഗത്തെ അറിയിക്കുകയും ചെയ്തു.
ഈ സമ്മേളനത്തില്‍ പാസായില്ളെങ്കില്‍ ചരക്കു സേവന നികുതി സമ്പ്രദായം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുക പ്രയാസമാവും. റിയല്‍ എസ്റ്റേറ്റ് നിയന്ത്രണം, ജുവനൈല്‍ നീതി-ബാല സംരക്ഷണം, ബാലവേല നിരോധം, അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കല്‍ തുടങ്ങിയ ബില്ലുകള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഏഴു പുതിയ ബില്ലുകള്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.