അവാർഡ് തിരിച്ചേൽപിക്കൽ: സാഹിത്യ അക്കാദമി നയരൂപവത്കരണത്തിന്
text_fieldsന്യൂഡൽഹി: എഴുത്തുകാർ അവാർഡ് തിരിച്ചേൽപിക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നയം സ്വീകരിക്കണമെന്ന് സാഹിത്യ അക്കാദമി ആലോചിക്കുന്നു. ഡിസംബർ 17ന് ചേരുന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗം ഇക്കാര്യം ചർച്ചചെയ്യും. അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം ലിഖിതനയം വേണ്ടതുണ്ടോ എന്ന് തീരുമാനിക്കുമെന്ന് പ്രസിഡൻറ് വിശ്വനാഥ് പ്രസാദ് തിവാരി പറഞ്ഞു. അവാർഡ് തിരിച്ചുനൽകിയവർ അത് തിരിച്ചെടുക്കണം എന്നുതന്നെയാണ് തെൻറ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അടുത്ത വർഷത്തെ അക്കാദമി അവാർഡ് ജേതാക്കളെ തീരുമാനിക്കാനുള്ള യോഗത്തിെൻറ മുഖ്യപങ്കും മുൻകാല ജേതാക്കളുടെ അവാർഡിനെച്ചൊല്ലിയാകുമെന്ന് ഉറപ്പായി.
അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെ വെല്ലുവിളിയുയരുകയും എഴുത്തുകാർ കൊല്ലപ്പെടുകയും ചെയ്തിട്ടും പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നിരവധി എഴുത്തുകാർ അവാർഡ് തിരിച്ചേൽപിച്ചത്. സമ്മർദത്തെ തുടർന്ന് പ്രതികരിക്കാനും കൊലപാതകങ്ങളെ അപലപിക്കാനും തയാറായ അക്കാദമി അവാർഡ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും എഴുത്തുകാർ തയാറായില്ല. ഇത് നയപരമായ പ്രതിസന്ധിയിലെത്തിച്ചു. ഈ ഘട്ടത്തിലാണ് തിരിച്ചുനൽകുന്ന അവാർഡുകളോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് നയനിലപാട് വേണമെന്ന അഭിപ്രായമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.