മഴക്കെടുതി: കേന്ദ്രസംഘം ചെന്നൈയിലെത്തി
text_fieldsചെന്നൈ: മൂന്ന് ആഴ്ചയോളമായി തമിഴ്നാട്ടിൽ തുടരുന്ന കനത്ത മഴയിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം ചെന്നൈയിലെത്തി. ഒൻപതംഗ സംഘമാണ് ഇന്ന് ചെന്നൈയിലെത്തിയത്. ചെന്നൈ, കടലൂർ, കാഞ്ചീപുരം എന്നീ ജില്ലകളിൽ സംഘം സന്ദർശനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഈ മാസം ഒമ്പത് മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ചെന്നൈയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ഇതുവരെ 122 പേർ മഴക്കെടുതി മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർഥ സംഖ്യ ഇരട്ടിയോളം വരുമെന്നാണ് സൂചന. ഒഴുക്കില്‍പ്പെട്ടും മണ്ണിടിഞ്ഞും വൈദ്യുതാഘാതമേറ്റുമാണ് ഏറെപേരും മരിച്ചത്.
ദിവസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. പല സ്ഥലത്തും കുടിവെള്ള, വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. മഴക്കെടുതിയിലായ തമിഴ്നാടിന് 939 കോടി രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.