അടുത്തവർഷം ബിഹാറിൽ മദ്യനിരോധം -നിതീഷ്
text_fieldsപട്ന: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അടുത്തവർഷം ഏപ്രിൽ മുതൽ സംസ്ഥാനത്ത് മദ്യനിരോധം നടപ്പാക്കുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. പാവപ്പെട്ടവർ മദ്യത്തിന് അടിമകളാകുന്നത് വഴി അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുന്നു. മദ്യത്തിന്‍റെ ഉപഭോഗം കൊണ്ടാണ് ഗാർഹിക പീഡനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കാൻ കാരണം. ഇതുമൂലം സ്ത്രീകളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്നും നിതീഷ് പറഞ്ഞു.
മദ്യനിരോധം കൊണ്ടുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി 4000 കോടിയുടെ മറ്റുവരുമാന മാർഗങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിലെ മദ്യനയത്തിനനെതിരെ വിവിധ സ്ത്രീസംഘടനകൾ മുമ്പ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഗുജറാത്ത്, കേരളം, മണിപ്പൂർ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ മദ്യനിരോധം നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.