പൃഥ്വി 2 ആണവവാഹിനി മിസൈല്‍ പരീക്ഷണം വിജയം
text_fieldsബാലസോര്‍ (ഒഡിഷ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ആണവവാഹിനി മിസൈല്‍പരീക്ഷണം വിജയം. 350 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള മിസൈല്‍ സൈനികപരിശീലനത്തിന്‍െറ ഭാഗമായാണ് വിക്ഷേപിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു വിക്ഷേപണം. 500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാംവരെ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഭൂതല-ഭൂതല മിസൈലായ പൃഥ്വി. സൈന്യത്തിന്‍െറ മിസൈല്‍ വിക്ഷേപണത്തിനും പരീക്ഷണത്തിനുമായി പ്രത്യേകം രൂപവത്കരിച്ച സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡും (എസ്.എഫ്.സി) ഡി.ആര്‍.ഡി.ഒയിലെ ഏതാനും ഗവേഷകരുമാണ് നേതൃത്വംനല്‍കിയത്. പരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്ന് ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ അറിയിച്ചു. വിക്ഷേപിച്ച് ഏതാനും സമയത്തിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. മിസൈല്‍ പതിച്ച സ്ഥലം രേഖപ്പെടുത്തി മിസൈലിന്‍െറ പ്രഹരപരിധിയും ഡി.ആര്‍.ഡി.ഒ ഗവേഷകര്‍ ഉറപ്പാക്കി. 2003ലാണ് പൃഥ്വി മിസൈലിന്‍െറ രൂപകല്‍പന ആരംഭിച്ചത്. ഡി.ആര്‍.ഡി.ഒയുടെ ഇന്‍റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍െറ ഭാഗമായിട്ടായിരുന്നു ഇത്. ഫെബ്രുവരി 19നും പൃഥ്വി2 മിസൈല്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.