ഭരണഘടനാദിന പരസ്യത്തില്‍ ‘മതേതരത്വ’മില്ല; ഡല്‍ഹിസര്‍ക്കാര്‍ മാപ്പുപറഞ്ഞു
text_fieldsന്യൂഡല്‍ഹി: ഭരണഘടന ദിനാചരണത്തിന്‍െറ ഭാഗമായി ഡല്‍ഹിസര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യത്തില്‍ പ്രസിദ്ധീകരിച്ചത് ‘മതേതരത്വവും സോഷ്യലിസവും’ ഒഴിവാക്കിയ ഭരണഘടനാ ആമുഖം. സംഭവത്തില്‍ മാപ്പുപറഞ്ഞ ഡല്‍ഹിസര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ആമുഖത്തില്‍നിന്ന് ഈ ഭരണഘടനാതത്ത്വങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാറിലെ പ്രമുഖര്‍ അഭിപ്രായപ്രകടനം നടത്തുന്നതിനിടെ ഇത്തരമൊരു തിരിമറി നടന്നതിനുപിന്നില്‍ ബോധപൂര്‍വശ്രമം ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാലു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിസിറ്റി വിഭാഗം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഭരണഘടന നിലവില്‍വരുമ്പോള്‍ ആമുഖത്തില്‍ ഇല്ലാതിരുന്ന ഈ വാക്കുകള്‍ 1976ല്‍ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയതാണ്. കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങളിലും ഈ വാക്കുകള്‍ ചോര്‍ന്നുപോയിരുന്നു. ഇന്ത്യയുടെ മതേതരസങ്കല്‍പങ്ങളെ നിരാകരിക്കാനുള്ള സര്‍ക്കാര്‍ശ്രമത്തിന്‍െറ ഭാഗമാണ് ഈ ഒഴിവാക്കലെന്നായിരുന്നു ആം ആദ്മി ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശം. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബില്‍ കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിക്കുവേണ്ടി ദേശീയ പത്രങ്ങളിലാണ് പരസ്യം നല്‍കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.