യുദ്ധവിമാന ലാൻഡിങ് കൂടുതൽ ഹൈവേകളിലേക്ക്
text_fieldsന്യൂഡൽഹി: അടിയന്തര ഘട്ടത്തിൽ യുദ്ധവിമാനങ്ങൾ ഇറക്കുവാൻ സാധിക്കുന്ന കൂടുതൽ റൺവേകൾ ദേശീയപാതകളിൽ തയാറാക്കാൻ വ്യോമസേന നടപടികൾ തുടങ്ങി. കഴിഞ്ഞ ജൂലൈയിൽ യമുന അതിവേഗ പാതയിൽ മിറാഷ്-2000 യുദ്ധവിമാനം വിജയകരമായി ഇറക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഏതെല്ലാം ദേശീയപാതകൾ പദ്ധതിക്ക് യോജിച്ചതാണെന്ന വിശദാംശവും രൂപരേഖയും തയാറാക്കാൻ േദശീയപാത അതോറിറ്റിയോട് വ്യോമസേന നിർദേശിച്ചിട്ടുണ്ട്. റൺവേകളിൽ വിമാനം ഇറങ്ങുന്നതിനും പറന്നുയരുന്നതിനും സൗകര്യങ്ങളുള്ള ദേശീയപാതകളുടെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്.
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതകൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ഇതുപ്രകാരം രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ എട്ട് ദേശീയപാതകൾ പരിഗണനയിലാണ്. ഇവിടെ റൺവേ നിർമാണത്തിനുള്ള രൂപരേഖ തയാറാക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്.
വ്യോമസേനാ കേന്ദ്രത്തിലേക്ക് എത്തിച്ചേരാവുന്നതും നാല് മുതൽ അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള നേരായ പാതയുമാണ് റൺവേക്ക് വേണ്ടത്. അടുത്ത 10 വർഷത്തിനുള്ളിൽ റൺവേ സൗകര്യമുള്ള ദേശീയപാതകളുടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.