പരമാധികാരം സംരക്ഷിക്കാന്‍ സൈന്യത്തെ ഉപയോഗിക്കാം –രാഷ്ട്രപതി
text_fieldsഹസിമാരാ(ബംഗാള്‍): ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കാന്‍ ആവശ്യമെങ്കില്‍ സൈനിക ശക്തി ഉപയോഗിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യയുടെ രണ്ട് എയര്‍ഫോഴ്സ് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന സൈനിക വ്യൂഹത്തെ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ മേഖലകളില്‍ വിന്യസിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ സൈനികബലം വര്‍ധിപ്പിക്കണം. സമാധാനം പുലര്‍ത്താന്‍ പ്രതിജ്ഞാ ബദ്ധരാണെങ്കിലും പരമാധികാരം സംരക്ഷിക്കാന്‍ സൈനിക ബലം ഉപയോഗിക്കാം. അവസരോചിതമായി ഇന്ത്യന്‍ ജനതയുടെ ഐക്യം ഇക്കാര്യത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 22ാമത്തെയും 18ാമത്തെയും വ്യോമ സൈനിക വ്യൂഹത്തെ ഭൂട്ടാന്‍ അതിര്‍ത്തിയിലാണ് വിന്യസിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ മുന്‍കരുതലിന്‍െറ ഭാഗമായാണ് പുതിയവിന്യാസം. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.