പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ ജലക്ഷാമം: വാരാണസിയില്‍ കൊക്കക്കോള ഫാക്ടറിക്കെതിരെ 18 ഗ്രാമ കൗണ്‍സിലുകള്‍ രംഗത്ത്
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ മെഹ്ദിഗഞ്ജില്‍ ജലക്ഷാമത്തെ തുടര്‍ന്ന് കൊക്കക്കോള ഫാക്ടറിക്കെതിരെ 18 ഗ്രാമ കൗണ്‍സിലുകള്‍ രംഗത്തത്തെി. കൊക്കക്കോളയുടെ ഭൂഗര്‍ഭ ജലചൂഷണമാണ് ജലക്ഷാമത്തിന് കാരണമെന്നും കമ്പനിയുടെ ബോട്ട്ലിങ് പ്ളാന്‍റ് അടച്ചുപൂട്ടണമെന്നും തെരഞ്ഞെടുക്കപ്പെട്ട വില്ളേജ് കൗണ്‍സിലുകളുടെ തലവന്മാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ബന്ധപ്പെട്ട അധികൃതരോടും ആവശ്യപ്പെട്ടു. 1999ല്‍ ബോട്ട്ലിങ് പ്ളാന്‍റ് പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളത്തിനും ജലസേചനത്തിനുമുള്‍പ്പെടെ ഭൂഗര്‍ഭ ജലത്തെയാണ് ഇവിടത്തെ കര്‍ഷക സമൂഹം ആശ്രയിക്കുന്നത്. ഈ ജലംതന്നെ കൊക്കക്കോള വാണിജ്യ ആവശ്യത്തിനായി ചൂഷണംചെയ്തതോടെയാണ് കുടിവെള്ള ക്ഷാമം തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. 2011ലെ കേന്ദ്ര ഭൂഗര്‍ഭ ജല അതോറിറ്റിയുടെ സ്ഥിതിവിവരക്കണക്കു പ്രകാരം ഫാക്ടറി സ്ഥിതിചെയ്യുന്ന അരാജിലിനെ ബ്ളോക് അമിത ചൂഷണംചെയ്യപ്പെട്ട വിഭാഗത്തിലാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഗ്രാമീണരുടെ പരാതിയില്‍ സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് നടത്തിയ പഠനത്തില്‍ കൊക്കക്കോളയല്ല ജലക്ഷാമത്തിന് കാരണമെന്ന് കണ്ടത്തെിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.