ജെ.എന്‍.യു പ്രവേശം: അപേക്ഷകരുടെ എണ്ണത്തില്‍ കുറവ്
text_fieldsന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) പ്രവേശത്തിന് അപേക്ഷിച്ചവരുടെ എണ്ണത്തില്‍ കുറവ്. ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളിലേക്കുള്ള 2700 സീറ്റുകളിലേക്ക് സാധാരണ അനേകമിരട്ടി അപേക്ഷകളാണ് എത്താറ്. 2014ല്‍ ഉം 72000 2015ല്‍ 79000ഉം വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്. എന്നാല്‍, വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റിനെ ഉള്‍പ്പെടെ അറസ്റ്റു ചെയ്യുകയും ദേശദ്രോഹികളുടെ താവളമെന്ന പ്രചാരണമുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഇക്കുറി 76000 പേരാണ് അപേക്ഷിച്ചത്.
സമീപകാലത്തെ സംഭവങ്ങളല്ല അപേക്ഷകര്‍ കുറയാന്‍ കാരണം എന്ന നിലപാടാണ് അധികൃതര്‍ക്കും അധ്യാപകര്‍ക്കും. ബയോ ടെക്നോളജി വിഭാഗത്തിലേക്കും നെറ്റ്, ജെ.ആര്‍.എഫ് എന്നിവക്കും വേറെ അപേക്ഷകളുണ്ടെന്ന് പ്രവേശ ചുമതലയുള്ള ഡയറക്ടര്‍ ഭുപീന്ദര്‍ സുത്ഷി പറയുന്നു. ജെ.എന്‍.യുവിനെതിരായ പ്രചാരം ഒരു വിഭാഗം ജനങ്ങള്‍ക്കിടയിലേ വിലപ്പോയിട്ടുള്ളൂ എന്നാണ് ജെ.എന്‍.യു അധ്യാപക അസോസിയേഷന്‍െറ വാദം. വിവാദങ്ങള്‍ക്കിടയിലും ലോക റാങ്കിങ്ങില്‍ ജെ.എന്‍.യു മികവു പുലര്‍ത്തിയെന്നും രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ തേടിയത്തെിയെന്നും അവര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.