‘ഭാരത് മാതാ കി ജയ്’ വിളിക്കുന്നതിനെതിരെ ദയൂബന്ദ് ഫത് വ
text_fieldsലഖ്നോ: ഭാരത് മാതാ കീ ജയ് വിളിക്കുന്നതിനെതിരെ ഫ്ത വയുമായി ദാറുൽ ഉലൂം ദയൂബന്ദ്. ഇത് ഇസ് ലാമിൻെറ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ഫത് വ പുറപ്പെടുപ്പിച്ചുകൊണ്ട് ദാറുൽ ഉലൂം അറിയിച്ചു.
ചില ഹിന്ദു വിശ്വാസങ്ങൾ അനുസരിച്ച് ഭാരത് മാതാ എന്നത് ഹിന്ദു ദേവതയാണ്. അവർ അതിനെ ആരാധിക്കുകയും ചെയ്യുന്നു. ദേവതയെ ആരാധിക്കുന്നത് ഇസ് ലാമിക വിശ്വാസപ്രകാരം തെറ്റാണ് -ഫത് വയിൽ പറയുന്നു.
ഞങ്ങളുടെ രാജ്യത്തെ ഞങ്ങൾ സ്നേഹിക്കുന്നു. എന്നാൽ ആരാധിക്കുന്നില്ല. ഏകദൈവ വിശ്വാസമാണ് (തൗഹീദ്) ഇസ് ലാം കൽപ്പിച്ചിട്ടുള്ളതെന്നും ഫത് വയിൽ പറയുന്നു. സ്വന്തം വിശ്വാസം ഉയർത്തിപ്പിടിക്കാൻ പൗരൻമാർക്ക് അവകാശമുണ്ട്. ഭാരത് മാതാ കീ വിളിക്കാൻ നിർബന്ധിക്കുന്നത് ഭരണഘടനക്കെതിരാണെന്നും ദാറുൽ ഉലൂം വ്യക്തമാക്കി.
അതേസമയം, ഭാരത് മാതാ കീ ജയ് വിളിക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തരിപ്പിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അനാദരവാണെന്ന് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു. ഇസ് ലാമിൻെറ യാഥാസ്തികതയാണ് ഇത് കാണിക്കുന്നത്. പാകിസ്താനിലല്ല ജീവിക്കുന്നതെന്ന് അവർ മനസ്സിലാക്കണമെന്നും സാധ്വി പറഞ്ഞു.
തൻെറ കഴുത്തിൽ കത്തിവെച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് നേരത്തെ അസദുദ്ദീൻ ഉവൈസി എം.പി പറഞ്ഞതോടെയാണ് വിഷയം ചർച്ചയായത്. ഇതിന് ശേഷം ബി.ജെ.പിയും ആർ.എസ്.എസും ഉവൈസിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.