സ്കൂളില്‍ ചേരണമെങ്കിലും ഇനി ഭാരത് മാതാ കി ജയ്
text_fieldsഅഹമ്മദാബാദ്: ഗുജ്റാത്തിലെ നാല് സ്കൂളുകളില്‍ ചേരണമെങ്കില്‍ ഇനി ഭാരത് മാതാ കി ജയ് വിളിക്കുമെന്ന് ഉറപ്പുവരുത്തണം. സംസ്ഥാനത്തെ ബി.ജെ.പി നേതാവ് ദിലീപ് സംഗാനിയുടെ ‘ശ്രീ പട്ടേല്‍ വിദ്യാര്‍ത്ഥി ആശ്രം ട്രസ്റ്റിനു’ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഭാരത് മാതാ കി ജയ് നിര്‍ബന്ധമാക്കിയത്. പുതുതായി പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോറത്തില്‍ നിര്‍ബന്ധമായും ഭാരത് മകതാ കി ജയ് എന്ന് രേഖപ്പെടുത്തണം.
കാമ്പസുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ രാജ്യസ്നേഹം വളര്‍ത്തുന്നതിനായാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സംഗാനി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി മോഹന്‍ വിര്‍ജി പട്ടേലാണ് ഈ ട്രസ്റ്റ് രൂപീകരിച്ചത്. അതിനാല്‍ അദ്ദേഹത്തിന്‍െറ പാരമ്പര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും സംഗാനി കൂട്ടിച്ചേര്‍ത്തു.
ഈ നടപടി ദേശീയതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്ഉം, ഇടതുപക്ഷ കക്ഷികളും, മുസ്ലിം സംഘടനകളുമായി നടക്കുന്ന സംവാദങ്ങള്‍ക്ക് ഈ തീരുമാനം ആക്കം കൂട്ടും. അതേസമയം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബുപേന്ദ്ര സിങ് ചുടാസ്മ ഈ തീരുമാനത്തോട് പ്രതികരിച്ചില്ല. ട്രസ്റ്റിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങില്‍ 5000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.