അയോധ്യയിൽ വികസന പ്രവർത്തനങ്ങൾ; സുബ്രഹ്മണ്യൻ സ്വാമിയുടെ ഹരജി തള്ളി
text_fieldsന്യൂഡൽഹി: അയോധ്യയിലെ തർക്കസ്ഥലത്ത് എത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് അനുമതി തേടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസ് യു.യു ലളിതിൻെറ നേതൃത്വത്തിലുള്ള ബെഞ്ചാണ് സ്വാമിയുടെ ഹരജിയിൽ വാദം കേട്ടത്. ഇത് അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടപ്പോൾ അക്കാര്യം ചീഫ് ജസ്റ്റിസിൻെറ ബെഞ്ചിനു മുമ്പാകെ ബോധിപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ കേസിൽ താങ്കൾ ഇടയിൽ കയറി വരികയാണെന്നും മറ്റ് കക്ഷികളുടെ സമാന ഹർജികൾക്കൊപ്പം ഇത് കേൾക്കാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.
ഭക്തർക്ക് കുടിവെള്ളം, ടോയ്ലറ്റുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്നും അയോധ്യയിൽ കേന്ദ്രവും യു.പി സർക്കാറും നടത്തിയ വികസന പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്നും സ്വാമി ഹരജിയിൽ വ്യക്തമാക്കിയിരുന്നു. തർക്ക സ്ഥലത്ത് കെട്ടിട നിർമാണം തടഞ്ഞുള്ള 1996ലെ സുപ്രീം കോടതി ഉത്തരവ് വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.