അന്ന് റാഡിയാ ഗേറ്റ്, ഇന്ന് പനാമ പേപ്പേഴ്സ്
text_fieldsന്യൂഡല്‍ഹി: എട്ടുവര്‍ഷം മുമ്പ് വമ്പന്‍മാരുമായുള്ള ടെലഫോണ്‍ സംഭാഷണത്തിലൂടെ വിവാദ നായികയായി മാറിയ നീരാ റാഡിയ ഇത്തവണ വാര്‍ത്തകളില്‍ നിറയുന്നത് പനാമ പേപ്പേഴ്സിലൂടെയാണ്. ലോക മാധ്യമങ്ങളുടെ ചൂടുള്ള വിഷയമായി മാറിയ കള്ളപ്പണ നിക്ഷേപകരിലെ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരുടെ നിരയില്‍ ആണ് ഈ വനിത.
വൈഷ്ണവി കമ്യൂണിക്കേഷന്‍സ് എന്ന പബ്ളിക് റിലേഷന്‍സ് സ്ഥാപനത്തിന്‍റെ മറവില്‍ റാഡിയ മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങള്‍ ആണ് യു.പി.എ സര്‍ക്കാറിന്‍റെ കാലത്ത് വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടത്. ‘റാഡിയാഗേറ്റ് ’ എന്നായിരുന്നു ആ വിവാദം അറിയപ്പെട്ടത്. അതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തോളം രാജ്യങ്ങളില്‍ ഇവരുടെ സ്വത്തുക്കളും നിക്ഷേപകങ്ങളും വരുമാന നികുതി ഉദ്യോഗസ്ഥര്‍ കണ്ടത്തെിയിരുന്നു.
ബ്രിട്ടീഷ് വിര്‍ജിന്‍ ഐസ്ലാന്‍റില്‍ നീരക്ക് കള്ളപ്പണനിക്ഷേപം ഉള്ളതായാണ് ഇപ്പോള്‍ പനാമ പേപ്പേഴ്സിലൂടെ പുറത്ത് വന്നിരിക്കുന്നത്. റാഡിയയുടെ സ്വത്ത് സംബന്ധിച്ച രേഖകളില്‍ പറയുന്നതനുസരിച്ച് ‘ക്രൗണ്‍മാര്‍ട്ട് ഇന്‍റര്‍നാഷണല്‍ ഗ്രൂപ് ലിമിറ്റഡ്’ എന്ന കമ്പനിയില്‍ ആണ് ഇവര്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍, ഇത് നീരാ റാഡിയുടെ മരിച്ചുപോയ പിതാവ് ഇഖ്ബാല്‍ നരെയ്ന്‍ മേനോന്‍്റെ സമ്പാദ്യമാണെന്നും മകള്‍ ഇതിന്‍്റെ ഗുണഭോക്താവല്ളെന്നും ആണ് റാഡിയയുടെ ഓഫീസില്‍ നിന്നുള്ള പ്രതികരണം. അതേസമയം, തന്‍്റെ സ്വത്തുക്കളെ കുറിച്ച് യു.കെ, ഇന്ത്യന്‍ അധികൃതര്‍ മുമ്പാകെ റാഡിയ വെളിപ്പെടുത്തിയതായും എന്നാല്‍, ഇത് അതീവ രഹസ്യ സ്വഭാവത്തില്‍ ആണെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.
പനാമ രേഖകളില്‍ റാഡിയ ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ്. രസകരമെന്നു പറയട്ടെ, ഐസ്ലാന്‍റില്‍ ഉള്ള കമ്പനി ലണ്ടനില്‍ ആയിരിക്കുമ്പോള്‍ രൂപീകരിച്ചതാണെന്നും അവിടെ അവര്‍ സ്വന്തം നിലയില്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നും പറയുന്നു. ഇടക്ക് റാഡിയ രേഖകളിലെ തന്‍്റെ പേരില്‍ ചെറുതായ മാറ്റം വരുത്തിയിരുന്നു എന്നതാണ് മറ്റൊരു കാര്യം. ഇംഗ്ളീഷിലെ ഒരു ‘ഐ’ (niira)അധികമായി ചേര്‍ത്തുകൊണ്ടായിരുന്നു അത്. തന്‍്റെ ജ്യോല്‍സ്യന്‍ പറഞ്ഞിട്ടാണ് അത് ചെയ്തതെന്നായിരുന്നു അതിനുള്ള കാരണമായി അവര്‍ പറഞ്ഞത്. എന്നാല്‍, ഇന്ത്യന്‍ എക്സ്പ്രസ് പരിശോധിച്ച പനാമ രേഖകളില്‍ അവരുടെ പേര് പഴയതുപോലെ ‘nira’ എന്നു തന്നെയായിരുന്നു.
2008-09 കാലയളവില്‍ ആണ് വരുമാന നികുതി വകുപ്പ് റാഡിയയുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചത്. ഈ സ്ത്രീയുടെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തിയ കോര്‍പറേറ്റ് ഘടനകളില്‍ അന്വേഷണം നടത്തിയ ഇന്‍കം ടാക്സ് ഡിപാര്‍ട്ട്മെന്‍്റ് അടക്കമുള്ള അന്വേഷണ സംഘം നടത്തിയ കണ്ടത്തെലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും രത്തന്‍ ടാറ്റയുടെ ടാറ്റ സര്‍വീസസും അടക്കം വന്‍ സ്രാവുകള്‍ ഇവരുടെ ഇടപാടുകാര്‍ ആയിരുന്നു. യു.പി.എ സര്‍ക്കാറിലെ നിരവധി മന്ത്രാലയങ്ങളും അതിലുണ്ടായിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് സി.ബി.ഐയെ നിയോഗിച്ചു എന്നതൊഴിച്ചാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഈ സംഭവത്തെ കുറിച്ച് പിന്നീട് ആരും കേട്ടിട്ടില്ല. അതിനുശേഷം പനാമ പേപ്പേഴ്സിലൂടെയാണ് റാഡിയയെ വീണ്ടും കേള്‍ക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.