ആശങ്കയുടെ ദിനരാത്രങ്ങള്‍ക്ക് വിട; ഇസ്മാഈലിനെ എന്‍.ഐ.എ വിട്ടയച്ചു
text_fieldsമംഗളൂരു: പുണെ വിമാനത്താവളത്തില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഭട്കല്‍ സ്വദേശി ഇസ്മാഈല്‍ മുസബ് റഊഫ് നിരപരാധിയാണെന്ന് പിതാവ് അബ്ദുല്‍ റഊഫ് പറഞ്ഞത് അക്ഷരംപ്രതി ശരി. കടുത്ത ആശങ്കയില്‍ കഴിഞ്ഞ ഭട്കലിലെ വീട്ടിലേക്ക് വ്യാഴാഴ്ച സന്തോഷം വാര്‍ത്തയത്തെി. ആള്‍ മാറി അറസ്റ്റിലായ മകനെ വിട്ടയച്ച വിവരം മാധ്യമപ്രവര്‍ത്തകരിലൂടെയാണ് അബ്ദുല്‍ റഊഫ് അറിഞ്ഞത്.
ചൊവ്വാഴ്ചയാണ് 34കാരനായ ഇസ്മാഈലിനെ ഐ.എസ് ബന്ധം ആരോപിച്ച് പുണെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. ഐ.എസ് ബന്ധമുള്ള ഭട്കല്‍ സ്വദേശി റഊഫ് അഹ്മദ് എന്നയാള്‍ എന്‍.ഐ.എ ലിസ്റ്റിലുണ്ടത്രേ. ഇതാണ് ആള്‍ മാറി ഇസ്മാഈല്‍ മുസബ് റഊഫ് പിടിയിലാകാന്‍ കാരണമെന്ന് പറയുന്നു. അറസ്റ്റ് വിവരം മാധ്യമവാര്‍ത്തകളിലൂടെ അറിഞ്ഞതു മുതല്‍ തീ തിന്നുകയായിരുന്നു കുടുംബം. തീവ്രവാദ സംഘടനകളുമായി മകന് ഒരു ബന്ധവുമില്ളെന്ന് ബുധനാഴ്ച വീട്ടിലത്തെിയ മാധ്യമപ്രവര്‍ത്തകരോട് പിതാവ് പറഞ്ഞിരുന്നു. എട്ടാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ഇസ്മഈലിന് കമ്പ്യൂട്ടര്‍ പരിജ്ഞാനമോ ഇന്‍റര്‍നെറ്റ് നോക്കുന്ന ശീലമോ ഇല്ല. അങ്ങനെയൊരാള്‍ തീവ്രവാദ സംഘടനകളുമായി ചാറ്റ് ചെയ്തെന്ന എന്‍.ഐ.എ കണ്ടത്തെല്‍ കുടുംബത്തെ ഞെട്ടിച്ചു. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവര്‍.
വിവാഹത്തിനുമുമ്പ് ദുബൈയിലായിരുന്ന ഇസ്മാഈല്‍ 10 മാസത്തിനുശേഷം വീണ്ടും ദുബൈയിലേക്ക് മടങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. പുണെ വരെ ഇസ്മാഈലിനൊപ്പം ബസില്‍ പോയ പിതാവ് തിരിച്ച് വീട്ടില്‍ എത്തിയ ഉടനെയാണ് അറസ്റ്റ് വിവരം ലഭിച്ചത്. ഇസ്മാഈലിന്‍െറ തീവ്രവാദ സംഘടനാ ബന്ധം സംബന്ധിച്ച് എന്‍.ഐ.എക്ക് നേരത്തേ വിവരമുണ്ടായിരുന്നുവെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകളില്‍ പറഞ്ഞത്. അയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്നും പറഞ്ഞു. എന്നാല്‍, ആളുമാറിപ്പോയി എന്ന ലാഘവ വിശദീകരണത്തോടെ എന്‍.ഐ.എ കൈകഴുകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.