എന്‍.ഐ.എ ഉദ്യോഗസ്ഥന്‍െറ കൊല: വ്യക്തിവൈരാഗ്യമെന്ന് ബന്ധുവിന്‍െറ കുറ്റസമ്മതം
text_fieldsസഹാസ്പുര്‍ (യു.പി): എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദിനെ വെടിവെച്ചുകൊന്നത് താനാണെന്ന് ബന്ധുവിന്‍െറ കുറ്റസമ്മതം. തന്‍െറ കുടുംബത്തെ അപമാനിച്ചതിലുള്ള വ്യക്തിവൈരാഗ്യം മൂലമാണ് തന്‍സിലിനെ വധിച്ചതെന്ന് ബന്ധു റെഹാന്‍ മുഹമ്മദ് കുറ്റസമ്മതം നടത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
തന്‍സിലിനെ മോട്ടോര്‍സൈക്കിളിലത്തെി വെടിവെച്ച രണ്ടംഗസംഘത്തില്‍ ഒരാള്‍ താനാണെന്നും റെഹാന്‍ സമ്മതിച്ചിട്ടുണ്ട്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് തന്‍സിലിനെയും ഭാര്യയെയും സംഘം ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ തന്‍സിലിന്‍െറ ഭാര്യ ഫര്‍സാന ചികിത്സയിലാണ്.
കാറില്‍ മടങ്ങുകയായിരുന്ന തന്‍സിലിനെ ബൈക്കിലത്തെിയ റെഹാനും കൂട്ടാളി മുനീറും തടഞ്ഞുനിര്‍ത്തിയാണ് വെടിയുതിര്‍ത്തത്. ബൈക്ക് ഓടിച്ചിരുന്നത് റെഹാനായിരുന്നു. പിന്നിലിരുന്ന മുനീറാണ് ഇരു കൈകളിലും തോക്കേന്തി വെടിയുതിര്‍ത്തത്. പോയന്‍റ് 9 എം.എം പിസ്റ്റള്‍, പോയന്‍റ് 32 ബോര്‍ റിവോള്‍വര്‍ എന്നിവ ഉപയോഗിച്ച് 24 തവണ തന്‍സിലിനുനേരെ വെടിയുതിര്‍ത്തു. തന്‍സിലിന് 21 വെടിയുണ്ടകളും ഫര്‍സാനക്ക് മൂന്ന് വെടിയുണ്ടകളുമേറ്റു.
രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത റെഹാന്‍ തന്‍സിലിന്‍െറ സഹോദരീഭര്‍ത്താവിന്‍െറ അനന്തരവനാണ്. കുടുംബസ്വത്തില്‍നിന്ന് സഹോദരീഭര്‍ത്താവിന് കൂടുതല്‍ കിട്ടാന്‍ തന്‍സില്‍ തന്‍െറ സ്വാധീനശേഷി ഉപയോഗിച്ചതാണ് റെഹാന് വൈരാഗ്യമുണ്ടാകാന്‍ കാരണം. തന്‍െറ പിതാവിനെയും സഹോദരനെയും തന്‍സില്‍ അവഹേളിച്ചെന്നും പുരോഹിതനായ മുത്തച്ഛന്‍ സമുദായത്തിനുവേണ്ടി ലഭിച്ച സംഭാവനകള്‍ അപഹരിച്ചെന്ന് ആരോപിച്ചെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും റെഹാന്‍ പറയുന്നു.
സംഭവസ്ഥലത്തെ മൊബൈല്‍ ഫോണ്‍ രേഖകള്‍വെച്ച് റെഹാന്‍െറയും മുനീറിന്‍െറയും സാന്നിധ്യം കണ്ടത്തൊനായതായി പൊലീസ് പറഞ്ഞു. റെഹാന്‍െറ കുറ്റസമ്മതം പരിശോധിക്കുകയാണെന്നും മുനീറിനായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റെഹാന്‍ (20), അച്ഛന്‍ ശഹ്ദത്ത് അഹ്മദ് (50), തന്‍സീം (25), ഇനാം (22), മെഹ്തബ് (60) എന്നിവരെയാണ് കേസില്‍ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.