ഭീകരരെ തിരിച്ചറിയാന്‍ സഹായിച്ചത് പാകിസ്താനില്‍ നിന്ന് ലഭിച്ച വിവരങ്ങളെന്ന്
text_fieldsന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിനുപിന്നിലെ ഭീകരരെ തിരിച്ചറിയാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) സഹായിച്ചത് പാകിസ്താന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ വിവരശേഖരണത്തിന് എന്‍.ഐ.എ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് പാകിസ്താനില്‍നിന്നടക്കം ഉറവിടം വെളിപ്പെടുത്താത്ത നിരവധി കേന്ദ്രങ്ങളില്‍നിന്ന് എന്‍.ഐ.എക്ക് വിവരം ലഭിച്ചു. ഇത്തരത്തില്‍ അധികമായി ലഭിച്ച വിവരങ്ങളാണ് നാലു ഭീകരരെ തിരിച്ചറിയാന്‍ സഹായിച്ചത്.
ഫോണ്‍വിളികളുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്താല്‍ നാലു ഭീകരരുടെ പ്രാഥമിക വിവരം ലഭിച്ചിരുന്നു. പിന്നീടാണ് അവരുടെ ചിത്രം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ലഭിച്ച വിവരങ്ങള്‍ സംയുക്ത അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും കാര്യങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഹാഫിസ് അബൂബക്കര്‍, ഉമര്‍ ഫാറൂഖ്, നാസിര്‍ ഹുസൈന്‍, അബ്ദുല്‍ ഖയൂം എന്നിവരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് എന്‍.ഐ.എ കണ്ടത്തെിയിരുന്നു.
നാലുപേരുടെയും ഡി.എന്‍.എ സാംപ്ള്‍ കൂടുതല്‍ അന്വേഷണത്തിന് എന്‍.ഐ.എ സംയുക്ത അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സംയുക്ത അന്വേഷണ സംഘത്തിന്‍െറ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പത്താന്‍കോട്ട് ആക്രമണത്തിന് സാക്ഷികളായ പ്രതിരോധ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ സാധിക്കില്ളെന്ന വ്യവസ്ഥ പാകിസ്താന്‍ അംഗീകരിച്ചിരുന്നു.
വ്യവസ്ഥപ്രകാരം സംയുക്ത അന്വേഷണ സംഘം സാക്ഷികളുമായി സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചില്ല. ഈ സാഹചര്യത്തില്‍ സാക്ഷി വിസ്താരം നടന്നില്ളെന്ന് പാകിസ്താന്‍ പറയുന്നത് ശരിയല്ളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാക് സംഘത്തിനുമുന്നില്‍ ഇന്ത്യ സാക്ഷികളെയോ സുരക്ഷാ ഉദ്യോഗസ്ഥരെയോ ഹാജരാക്കിയില്ളെന്ന് കഴിഞ്ഞദിവസം പാക് സംയുക്ത അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. പത്താന്‍കോട്ട് എത്തിയ പാക് സംഘം ചില സാക്ഷികളെ കണ്ടെങ്കിലും ഇന്ത്യന്‍ സുരക്ഷാ സേനയില്‍നിന്ന് ആരെയും കണ്ടില്ളെന്ന് പാകിസ്താന്‍ വിദേശകാര്യ ഓഫിസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.