ബെന്‍സ് കാറിടിച്ച് മരണം: വിദ്യാര്‍ത്ഥിയും പിതാവും അറസ്റ്റില്‍
text_fieldsന്യൂഡല്‍ഹി: തലസ്ഥാനത്ത് അമിതവേഗത്തില്‍ കാറോടിച്ച് സിദ്ധാര്‍ത്ഥ് ശര്‍മ്മ(35) എന്നയാളുടെ മരണത്തിനിടയായ സംഭവത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥിയേയും അച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ നാലിനായിരുന്നു സംഭവം. കാറോടിച്ച പതിനേഴുകാരനെതിരെ കുറ്റകരമായ നരഹത്യക്കും അച്ഛനെതിരെ പ്രേരണാകുറ്റത്തിനും കേസെടുത്തു.
ഡല്‍ഹിയിലെ ബിസിനസുകാരന്‍െറ മകനാണ് പിതാവിന്‍െറ മെര്‍സീഡസ് ബെന്‍സ് അമിത വേഗതയില്‍ ഓടിച്ച് യുവാവിന്‍െറ മരണത്തിനയാക്കിയത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന സിദ്ധാര്‍ത്ഥ് ശര്‍മ്മയെ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് അപകടം വരുത്തിയ കാര്‍ കണ്ടത്തൊനായത്.
ജുവനൈല്‍ നിയമപ്രകാരം അറസ്റ്റുചെയ്ത വിദ്യാര്‍ത്ഥിയെ ജാമ്യത്തില്‍ വിട്ടു. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായ അച്ഛനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അപകടസമയത്ത് കാറില്‍ വിദ്യാര്‍ത്ഥിയുടെ ആറ് കൂട്ടുകാരും ഉണ്ടായിരുന്നു. പന്ത്രണ്ടാം ക്ളാസു പരീക്ഷ കഴിഞ്ഞ് രാത്രി കൂട്ടുകാരുമായി ഉല്ലസിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു ഇവര്‍.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥി പല തവണ അപകടപരമായ രീതിയില്‍ ഇതേ വാഹനം ഓടിക്കുകയും മറ്റു വാഹനവത്തില്‍ ഇടിച്ചിട്ടുണ്ടെന്നും അതിന് പിഴ ഈടാക്കിയുട്ടുണ്ടെന്നും സിറ്റിപൊലീസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ മധുര്‍ വര്‍മ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.