ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വർധിപ്പിക്കാൻ തയാറാണെന്ന് ഇറാൻ
text_fieldsതെഹ്റാൻ: ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വർധിപ്പിക്കാൻ തയാറാണെന്ന് ഇറാൻ എണ്ണമന്ത്രി. നിലവിൽ ഇറാൻ മൂന്നരലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. വിദേശ രാജ്യങ്ങളുടെ ഉപരോധം അവസാനിച്ചതിനാൽ എണ്ണ കയറ്റുമതി ഇനിയും വർധിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഇറാൻ െപട്രോളിയം മന്ത്രി ബൈസാൻ സങ്കാന പറഞ്ഞു. തെഹ്റാനിൽ ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
പെട്രോളിയം, പ്രകൃതി വാതകം, െപട്രോകെമിക്കൽ രംഗങ്ങളിൽ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. അതേസമയം ഇത് സംബന്ധിച്ച കരാറുകളിൽ ഒപ്പിട്ടില്ല. ഇൗ രംഗങ്ങളിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ കമ്പനികൾ തയാറാണെന്നും എന്നാൽ കരാറിൽ എത്തുന്നത് ദുഷ്കരമാണെന്നും അതിന് കൂടുതൽ സമയം വേണ്ടിവരുമെന്നുംബൈസാൻ സങ്കാന പറഞ്ഞു.
ഇറാനുമായുള്ള സഹകരണം എണ്ണ ഇറക്കുമതിയുമായി മാത്രം ബന്ധപ്പെടുന്നതല്ലെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. തെക്കുകിഴക്കൻ ഇറാനിലെ ചബഹാർ തുറമുഖം വികസനത്തിന് 20 ബില്യൻ ഡോളർ നിക്ഷേപിക്കാൻ തയാറാെണന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യൻ കമ്പനികൾ എണ്ണ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കടം തീർപ്പാക്കലും സന്ദർശനത്തിെൻറ മുഖ്യ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.