മല്യ ഹാജരായില്ല, വീണ്ടും സമയം നീട്ടി ചോദിച്ചു
text_fields
ന്യൂഡല്‍ഹി: 900 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസില്‍ വ്യവസായ ഭീമന്‍ വിജയ് മല്യ മൂന്നാം തവണയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായില്ല. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന നടപടിക്രമം ചൂണ്ടിക്കാട്ടിയ മല്യ നേരിട്ട് ഹാജരാകാന്‍ സാധിക്കില്ളെന്നും മേയ് വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. നിയമകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന തന്‍െറ ജീവനക്കാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരം നല്‍കുമെന്നും മല്യ അറിയിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ അടുത്ത നടപടി എന്താണെന്ന് വ്യക്തമല്ല. നേരത്തെ മാര്‍ച്ച് 18നും ഏപ്രില്‍ രണ്ടിനും ഹാജരാകാതിരുന്ന മല്യക്ക് ശനിയാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് സമന്‍സ് അയക്കുകയായിരുന്നു.
നിരവധി തവണ സമയം നല്‍കിയിട്ടും ഹാജരാകാത്ത മല്യയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുക, ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കുക എന്നീ രണ്ട് നടപടികളാണ് ഇനി എന്‍ഫോഴ്സ്മെന്‍റിന് മുന്നിലുള്ളത്. ഏപ്രില്‍ ഒമ്പത് എന്നത് മല്യക്ക് ഹാജരാകാന്‍ നല്‍കുന്ന അവസാന തീയതിയായിരിക്കുമെന്നും ഇല്ളെങ്കില്‍ നടപടിയുണ്ടാകുമെന്നും എന്‍ഫോഴ്സ്മെന്‍റ് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു.
എന്നാല്‍, കോര്‍പറേറ്റ്-ലീഗല്‍ ടീമിന്‍െറ സഹായത്തോടെ സുപ്രീംകോടതിയില്‍ കേസ് തീര്‍പ്പാക്കാനുള്ള ശ്രമത്തിലാണെന്നാണ് മല്യ അറിയിച്ചിരിക്കുന്നത്.
നേരത്തെ 4000 കോടി തിരിച്ചടക്കാമെന്ന മല്യയുടെ ഉപാധി ബാങ്കുകളുടെ കണ്‍സോര്‍ട്യം തള്ളിയതിനെ തുടര്‍ന്ന് മുഴുവന്‍ സ്വത്ത് വിവരങ്ങളെ കുറിച്ചും വെളിപ്പെടുത്തണമെന്നും കോടതിയില്‍ എന്ന് ഹാജരാകുമെന്ന് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.