നിബന്ധന നീക്കി; 2006നു മുമ്പ് വിരമിച്ചവര്‍ക്കും പൂര്‍ണ പെന്‍ഷന്‍
text_fields
ന്യൂഡല്‍ഹി: അര്‍ധസേനയില്‍നിന്നും കേന്ദ്ര സര്‍വിസില്‍നിന്നും വിരമിച്ചവര്‍ക്ക് നിലവിലെ ഉപാധികള്‍ ഒഴിവാക്കി പൂര്‍ണ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനം. 33 വര്‍ഷത്തെ സേവനകാലം പൂര്‍ത്തിയാക്കിയിരിക്കണമെന്ന മുന്‍നിബന്ധന 2006നു മുമ്പ് വിരമിച്ച കേന്ദ്ര ജീവനക്കാര്‍ക്ക് ഇനി ബാധകമാവില്ല.
33 വര്‍ഷത്തെ സര്‍വിസ് ഇല്ലാതെ വിരമിച്ചാല്‍ പെന്‍ഷനില്‍ ആനുപാതിക കുറവ് വരുത്തിയിരുന്നു. ഈ വിവേചനമാണ് ഇപ്പോള്‍ ഇല്ലാതാക്കുന്നത്. ഏറ്റവും കൂടുതല്‍ നേട്ടം കേന്ദ്രസേനകളില്‍നിന്ന് വിരമിച്ചവര്‍ക്കാണ്. കേരളത്തില്‍മാത്രം 20,000 പേരുണ്ടെന്നാണ് കണക്കാക്കുന്നത്. അവരില്‍ നല്ല പങ്കും 33 വര്‍ഷം സര്‍വിസില്ലാതെ വിരമിച്ചവരാണ്.
വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നിലവിലെ വ്യവസ്ഥ പുന$പരിശോധിക്കാന്‍ തയാറായത്. 2006നു മുമ്പ് വിരമിച്ചവര്‍ക്കും, വിരമിച്ച സമയത്തെ പേ ബാന്‍ഡ് അഥവാ, ഗ്രേഡ് പേയുടെ പകുതി പെന്‍ഷനായി കിട്ടാന്‍ അര്‍ഹതയുണ്ടെന്നാണ് പുതിയ ഉത്തരവ്. 2006 ജനുവരി ഒന്നു മുതലുള്ള കുടിശ്ശികയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.