Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവടക്കെ ഇന്ത്യയിലും...

വടക്കെ ഇന്ത്യയിലും പാകിസ്താനിലും ഭൂചലനം; രണ്ട് മരണം

text_fields
bookmark_border
വടക്കെ ഇന്ത്യയിലും പാകിസ്താനിലും ഭൂചലനം; രണ്ട് മരണം
cancel

ഇസ്ലാമാബാദ്: വടക്കെ ഇന്ത്യയിലും പാകിസ്താനിലുമുണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഉണ്ടായത്. പാകിസ്താനിലും ഹിന്ദുക്കുഷ് മേഖലയിലെ അഫ്ഗാനിസ്താന്‍ -താജികിസ്താന്‍ അതിര്‍ത്തിയിലുമാണ് ഭൂചലനമുണ്ടായത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും 282 കി.മി അകലെയായിരുന്നു പ്രഭവ കേന്ദ്രം.

ഇതിന്‍െറ ആഘാതം 200 കി.മി ദൂരം വരെ അനുഭവപ്പെട്ടു. വൈകിട്ട് 3: 58ന് ആരംഭിച്ച ഭൂചലനം മിനിറ്റുകള്‍ നീണ്ടു നിന്നു. ന്യൂഡല്‍ഹിയിലും കശ്മീരിലും ഉത്തരാഖണ്ഡിലും തുടര്‍ ചലനങ്ങളുണ്ടായി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ സര്‍വീസ് നിര്‍ത്തി വെച്ചു. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earth quake
Next Story