കേരളം വിറങ്ങലിച്ചുനില്‍ക്കെ വിദ്വേഷംവിതച്ച് വിളവെടുക്കാന്‍ ഓണ്‍ലൈന്‍ സ്വയംസേവകര്‍
text_fieldsന്യൂഡല്‍ഹി: വെടിക്കെട്ടപകടത്തില്‍ നടുങ്ങിയ കേരളം മത-ജാതി-പാര്‍ട്ടി വ്യത്യാസങ്ങള്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകവെ അതിഹീനമായ വര്‍ഗീയ പ്രചാരണവുമായി ഓണ്‍ലൈന്‍ സ്വയംസേവകരുടെ കര്‍സേവ. അപകടം സംബന്ധിച്ച വിവരങ്ങള്‍ അറിവായിത്തുടങ്ങിയ ഉടനെ ദേശീയ മാധ്യമങ്ങള്‍ അവയുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ വിവരങ്ങള്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍, വെടിക്കെട്ടപകടമല്ല കമ്യൂണിസ്റ്റ്-ജിഹാദികള്‍ നടത്തിയ ഭീകരാക്രമണമാണ് എന്ന വാദവുമായാണ് ഓംക്രാന്തി ആര്‍.എസ്.എസ് എന്ന ട്വിറ്റര്‍ അക്കൗണ്ടുവഴി സംഘ്പരിവാര്‍ അനുകൂലികള്‍ വിഷപ്രചാരണം ആരംഭിച്ചത്. ഇത്തരം പ്രചാരണങ്ങള്‍ പതിവായി നടത്താറുള്ള ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി തനിക്കും അത്തരം സംശയമുണ്ടെന്ന് ഓണ്‍ലൈനില്‍ പ്രതികരിച്ചു. സംഘ്പരിവാറിന്‍െറ അടുത്ത അനുയായികള്‍ ഓപറേറ്റ് ചെയ്യുന്ന ആര്‍.എസ്.എസ് ഫോര്‍ ഇന്ത്യ ട്വിറ്റര്‍ ഹാന്‍ഡിലും ഇത്തരം വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചു.
എന്നാല്‍, ഇത് വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കി മലയാളി സൈബര്‍ ആക്ടിവിസ്റ്റുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും രംഗത്തത്തെിയതോടെ ഓംക്രാന്തി ആര്‍.എസ്.എസ് അക്കൗണ്ട് താല്‍ക്കാലികമായി ഡിലീറ്റ് ചെയ്തു. എന്നാല്‍, മറ്റുപല അക്കൗണ്ടുകളും വഴി പല ഭാഷകളിലായി പ്രചാരണം തുടര്‍ന്നു. സംസ്ഥാനസര്‍ക്കാറിന്‍െറ വീഴ്ചയാണെന്നും കേരളാ പൊലീസ് യഥാസമയം ഇടപെട്ടില്ളെന്നും മറ്റുമുള്ള വാദങ്ങളും സംഘ്പരിവാര്‍ അനുയായികള്‍ ഉന്നയിക്കുന്നു. വ്യാജചിത്രങ്ങളും സന്ദേശങ്ങളും ചേര്‍ത്തുവെച്ചുള്ള നുണപ്രചാരണം വാട്സ്ആപ് വഴി ലോകമെമ്പാടും പരക്കുന്നുണ്ട്.
കേരളത്തില്‍ വിശ്വസിക്കില്ളെങ്കിലും അടുത്തദിവസം ബൂത്തിലേക്ക് പോകുന്ന അസം-ബംഗാള്‍ വോട്ടര്‍മാര്‍ക്കിടയില്‍ സംശയം ജനിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ആസൂത്രിത ശ്രമമാണ് വ്യാജപ്രചാരണത്തിന് പിന്നില്‍. ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുന്ന മലയാളിവേരുള്ള ചലച്ചിത്ര പ്രവര്‍ത്തക മീനാദാസ് നാരായണ്‍ കൊല്ലം സംഭവത്തിനുപിന്നില്‍ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ്-ജിഹാദികള്‍ ആണെന്നും അവരെ തടയാന്‍ കുമ്മനത്തെപ്പോലുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ട്വീറ്റ് ചെയ്തത്.
ഉത്സവങ്ങളിലെ വെടിക്കെട്ട് പ്രയോഗത്തെ വിമര്‍ശിച്ച നേതാക്കളും മാധ്യമപ്രവര്‍ത്തകരും വത്തിക്കാന്‍-ജിഹാദി ഏജന്‍റുമാരാണെന്ന ആക്ഷേപവും അവര്‍ ഉയര്‍ത്തി. ദ ഹിന്ദു സ്ട്രാറ്റജിക്കല്‍ അഫയേഴ്സ് എഡിറ്ററും മലയാളിയുമായ ജോസി ജോസഫിന് പോസ്റ്റ് ഒഴിവാക്കേണ്ടിവന്നു. കുപ്രചാരണത്തിന്‍െറ പൊള്ളത്തരം മലയാളി ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കിയതോടെ അപകീര്‍ത്തിപ്പെടുത്താന്‍ എതിരാളികള്‍ തയാറാക്കിയ അക്കൗണ്ടാണ് ഓംക്രാന്തി ആര്‍.എസ്.എസ് എന്ന വാദം സംഘ്പരിവാര്‍ അനുകൂലികള്‍ ഉയര്‍ത്തി.
എന്നാല്‍, സംഘ്പരിവാര്‍ വാദങ്ങളും ന്യായങ്ങളും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ അപദാനങ്ങളും പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടാണിതെന്ന് പഴയ പോസ്റ്റുകളില്‍നിന്ന് വ്യക്തമായതോടെ ആ വാദവും പൊളിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.