കടുത്ത വരള്‍ച്ച; ലാത്തൂരിലേക്കുള്ള കുടിവെള്ളവുമായി ആദ്യ ട്രെയ്ന്‍ പുറപ്പെടുന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ കടുത്ത വരള്‍ച്ച ബാധിത പ്രദേശമായ മറാത്ത്വാഡയിലെ ലാത്തൂരിലേക്ക് കുടിവെള്ളമത്തെിക്കുന്നതിനുള്ള ആദ്യ ട്രെയിന്‍ പറുപ്പെടാനൊരുങ്ങുന്നു. രാജസ്ഥാനില്‍ നിന്നാണ് കുടിവെള്ളവുമായി ട്രെയിന്‍ പുറപ്പെടുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നായിക്കാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
50 പ്രത്യേക വാഗണില്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാറിന്‍െറ പദ്ധതി. എന്നാല്‍, ഇതിന് കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പത്ത് കണ്ടയ്നര്‍ വെള്ളം ട്രെയിന്‍ വഴി നേരത്തെ തന്നെ അയച്ചു. ഓരോ വാഗണിലും ഏകദേശം 54000ലിറ്ററോളം കുടിവെള്ളമാണ് എത്തിക്കുക. 50വാഗണ്‍ കുടിവെള്ളവുമായി മറ്റൊരു ട്രെയിന്‍ വെള്ളിയാഴ്ച പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കിണറുകളും ഡാമുകളുമെല്ലാം വറ്റിവരണ്ട മറാത്ത്വാഡയിലെ ജനങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലാണ്. പത്തോ പന്ത്രണ്ടോ ദിവസങ്ങള്‍ക്കിടയില്‍ ഒരു തവണയാണ് ഇവിടെ കുടിവെള്ള വിതരണം നടക്കുന്നത്. ജലവുമായി എത്തുന്ന വണ്ടികള്‍ ജനക്കൂട്ടം ആക്രമിച്ച് വെള്ളം കവരുന്ന സ്ഥിവിശേഷമാണ് ഇവിടെയിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.