ദാദ്രി കൊല: നഷ്ടപരിഹാരത്തുക ചോദ്യംചെയ്ത ഹരജി തള്ളി
text_fieldsന്യൂഡല്‍ഹി: ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്ലാഖിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ യു.പി സര്‍ക്കാര്‍ വിവേചനപരമായ നയമാണ് സ്വീകരിച്ചതെന്നാരോപിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി തള്ളി. അഖിലേഷ് യാദവിന്‍െറ സമാജ്വാദി സര്‍ക്കാര്‍ മാനദണ്ഡം ലംഘിച്ച് വന്‍തുക അഖ്ലാഖിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയെന്നായിരുന്നു ഹരജി.
നഷ്ടപരിഹാരത്തുക രണ്ടുതവണ വര്‍ധിപ്പിച്ചുവെന്നായിരുന്നു ആരോപണം. 10 ലക്ഷത്തില്‍നിന്ന് 25 ലക്ഷവും പിന്നീടത് 45 ലക്ഷവും രൂപയാക്കി ഉയര്‍ത്തി എന്നായിരുന്നു ഹരജി നല്‍കിയ റിതേഷ് ചൗധരിയുടെ വാദം. നാലിടത്തായി ഭൂമിയും അഖ്ലാഖിന്‍െറ കുടുംബത്തിന് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയതിനെ ചോദ്യംചെയ്ത ഹരജി അലഹബാദ് ഹൈകോടതി നേരത്തേ തള്ളിയിരുന്നു. ഗോമാംസം കഴിച്ചെന്നാരോപിച്ചാണ് അഖ്ലാഖിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.