അംബേദ്കര്‍ ജന്മവാര്‍ഷിക മത്സരവുമായി ബി.ജെ.പി, കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: ഭരണഘടനാശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 125ാം ജന്മവാര്‍ഷികമത്തെിയപ്പോള്‍, ആ പ്രതിഭയുടെ ഉടമാവകാശത്തിന് കോണ്‍ഗ്രസും ബി.ജെ.പിയും മത്സരത്തില്‍.
വ്യാഴാഴ്ച അംബേദ്കറുടെ സ്വദേശത്തു പോകാനും പ്രത്യേക പരിപാടികള്‍ക്ക് തുടക്കംകുറിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിട്ടിറങ്ങുന്നു. ബി.ജെ.പിയുടെ തട്ടിയെടുക്കല്‍ പരിപാടി മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെ പങ്കെടുപ്പിച്ച് അംബേദ്കറുടെ യഥാര്‍ഥ ജന്മദിനമായ ഏപ്രില്‍ 11ന് നാഗ്പുരില്‍ കോണ്‍ഗ്രസ് പ്രത്യേക പരിപാടി നടത്തിയിരുന്നു.
അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം എന്നതിനൊപ്പം അടുത്ത വര്‍ഷത്തെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നാക്ക വോട്ടുകളെ പരമാവധി സ്വാധീനിക്കാനുള്ള ശ്രമംകൂടിയാണ് ഇരുപാര്‍ട്ടികളും നടത്തുന്നത്. ഇതിനു പുറമെ, ബി.എസ്.പി നേതാവ് മായാവതി അംബേദ്കര്‍ ദിനത്തില്‍ പ്രത്യേക പരിപാടികള്‍ ഒരുക്കുന്നുണ്ട്.
11 ദിവസത്തെ ഗ്രാമ സ്വയംഭരണ പ്രചാരണ പരിപാടിക്ക് അംബേദ്കര്‍ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി തുടക്കംകുറിക്കുമെന്ന് മന്ത്രി ബീരേന്ദ്രസിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മധ്യപ്രദേശില്‍ അംബേദ്കറുടെ ജന്മസ്ഥലമായ മോവുവില്‍ എത്തിയാണ് പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പഞ്ചായത്തീരാജ് ദിനമായ 24ന് പ്രചാരണം സമാപിക്കും. ഗ്രാമീണ ഇന്ത്യക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച ബോധവത്കരണമാണ് പ്രധാന ലക്ഷ്യം.
ഇതിനിടെ, പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്നതിനാല്‍ 14ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മോവുവില്‍ പൊതുസമ്മേളനം നടത്തുന്നതിന് അധികൃതര്‍ അനുമതി നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.