രണ്ടു മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ മന്ത്രി മനേക
text_fields
ന്യൂഡല്‍ഹി: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ഇന്ത്യയുടെ രണ്ട് റിപ്പോര്‍ട്ടര്‍മാരെ കരിമ്പട്ടികയില്‍ പെടുത്തി, കേന്ദ്രസര്‍ക്കാറിന്‍െറ മാധ്യമ പ്രവര്‍ത്തക അക്രഡിറ്റേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മേനക ഗാന്ധി. എന്നാല്‍, മന്ത്രിയുടെ ആവശ്യം പ്രസ് അക്രഡിറ്റേഷന്‍ ബ്യൂറോ നിരസിച്ചു.
വനിതാ-ശിശുക്ഷേമത്തിന് കേന്ദ്രബജറ്റില്‍ വിഹിതം കുറച്ചത് പോഷകക്കുറവ് പരിഹരിക്കാനുള്ള പോരാട്ടത്തെ സാരമായി ബാധിക്കുമെന്ന് മേനക ഗാന്ധി പറഞ്ഞത് റിപ്പോര്‍ട്ടു ചെയ്തവര്‍ക്കെതിരെയാണ് മന്ത്രി തിരിഞ്ഞത്. ആദിത്യ കല്‍റ, ആന്‍ഡ്രു മാക് ആസ്കില്‍ എന്നിവരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കണമെന്നാണ് മന്ത്രി വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവര ശേഖരണത്തിനുള്ള ഭരണകൂട സാമീപ്യം വിലക്കണമെന്ന ആവശ്യമാണ് ഈ നടപടിയിലൂടെ മന്ത്രി ഉയര്‍ത്തിയത്.
ബജറ്റ് വിഹിതം കുറച്ചതിനെതിരായ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീരസത്തിന് ഇടവരുമെന്ന് കണ്ടാണ് അസാധാരണ രീതിയില്‍ മന്ത്രി നീങ്ങിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിനുള്ള വിഹിതം പകുതി വെട്ടിക്കുറച്ച് 160 കോടി ഡോളര്‍ മാത്രമാക്കിയെന്ന് താന്‍ പറഞ്ഞതായി 2015 ഒക്ടോബര്‍ 19ന് ഏജന്‍സി നല്‍കിയ വാര്‍ത്ത തിരുത്തുകയോ പിന്‍വലിക്കുകയോ വേണമെന്നാണ് മേനക ആവശ്യപ്പെട്ടത്.
എഡിറ്ററെയടക്കം വിളിച്ച് ആവശ്യപ്പെട്ടെങ്കിലും റോയിട്ടേഴ്സ് തയാറായില്ല. നേരത്തെ നല്‍കിയ വാര്‍ത്തയില്‍ ഉറച്ചുനിന്നു. അതേസമയം, മേനകയുടെ മന്ത്രാലയം നല്‍കിയ വിശദീകരണം വാര്‍ത്തയായി നല്‍കുകയും ചെയ്തു. അതുകൊണ്ടു പക്ഷേ, മന്ത്രി തൃപ്തിപ്പെട്ടില്ല. ഇതിനു പിന്നാലെയാണ് അക്രഡിറ്റേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനോജ് അറോറ വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സുനില്‍ അറോറക്ക് കത്തയച്ചത്. സര്‍ക്കാറിനെ അനാവശ്യമായി മോശമാക്കിയ വിഷയം ഉന്നതതലത്തില്‍ ഗൗരവമായി കാണണമെന്നും കത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.