ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് ഉത്തരവാദിത്തമെന്ന് പാര്‍ലമെന്‍ററി കമ്മിറ്റി
text_fieldsന്യൂഡല്‍ഹി: സിനിമ-ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ള ‘ബ്രാന്‍ഡ് അംബാസഡര്‍’മാര്‍ക്ക് മൂക്കുകയറിടാന്‍ പാര്‍ലമെന്‍ററി കമ്മിറ്റി. ഒരു ഉല്‍പന്നത്തിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍ ആകുംമുമ്പ് അതിന്‍െറ ഗുണമേന്മയും സത്യസന്ധതയും അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം അഞ്ചു വര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ നല്‍കണമെന്നുമാണ് പാര്‍ലമെന്‍റ് കമ്മിറ്റിയുടെ ശിപാര്‍ശ.
ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ഭക്ഷണം, ഉപഭോക്തൃ വസ്തുക്കള്‍, പൊതുവിതരണം തുടങ്ങിയവക്കുള്ള പാര്‍ലമെന്‍റ് കമ്മിറ്റിയുടേതാണ് ശിപാര്‍ശ. തെലുഗുദേശം പാര്‍ട്ടി നേതാവ് ജെ.സി. ദിവാകര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയുടെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ പ്രശസ്ത വ്യക്തികളെ ഉപയോഗിച്ചുകൊണ്ടുള്ള പരസ്യതട്ടിപ്പുകള്‍ക്ക് നിയന്ത്രണം വരും.
ക്രിക്കറ്റ് താരം എം.എസ്. ധോണി ബ്രാന്‍ഡ് അംബാസഡറായുള്ള നോയിഡയിലെ അമ്രപാളി സഫയര്‍ ഹൗസിങ് കമ്പനിയുടെ ഫ്ളാറ്റ് വാങ്ങി വഞ്ചിതനായ ഒരാളുടെ പരാതിയെ തുടര്‍ന്നാണ് പാര്‍ലമെന്‍ററി കമ്മിറ്റി ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.