ലെക്ചര്‍ഷിപ് നിയമനം: 2009ന് മുമ്പുള്ളവര്‍ക്ക് നെറ്റ് വേണ്ട
text_fieldsന്യൂഡല്‍ഹി: ലെക്ചര്‍ഷിപ് നിയമനത്തിന് നെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയില്‍നിന്ന് 2009ന് മുമ്പ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിവര്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2009ന് മുമ്പ് പിഎച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഈ ഇളവ് ലഭിക്കും. കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി അറിയിച്ചതാണ് ഇക്കാര്യം.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യും.
2009ലാണ് കോളജുകളിലും യൂനിവേഴ്സിറ്റികളിലൂം അസി. പ്രൊഫസര്‍ നിയമത്തിനുള്ള യോഗ്യതയായി പി.എച്ച്.ഡിയും നെറ്റും വേണമെന്ന് യു.ജി.സി തീരുമാനിച്ചത്. 2009ന് മുമ്പുള്ളവര്‍ക്ക് ഇതില്‍ ഇളവ് വേണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് യു.ജി.സിയുടെ ശിപാര്‍ശ പ്രകാരമാണ് കേന്ദ്ര സര്‍ക്കാറിന്‍െറ തീരുമാനം. രാജ്യത്തെ കോളജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന് തീരുമാനം സഹായിക്കുമെന്ന് യു.ജി.സി ചെയര്‍മാന്‍ വേദ് പ്രകാശ് പറഞ്ഞു. പിഎച്ച്.ഡി/ എം.എഫില്‍ ചെയ്യുന്ന വനിതാ ഗവേഷകര്‍ക്ക് 240 ദിവസം പ്രസവാവധി അനുവദിക്കാനും തീരുമാനിച്ചു. പിഎച്ച്.ഡി ചെയ്യുന്ന വനിതകള്‍ക്ക് നിലവിലുള്ള ആറു വര്‍ഷ കാലാവധി എന്നത് എട്ടു വര്‍ഷമായി നീട്ടുകയും ചെയ്തു. എം.എഫില്‍ ചെയ്യുന്ന വനിതകള്‍ക്ക് കാലാവധി രണ്ടില്‍നിന്ന് മൂന്നു വര്‍ഷമായും നീട്ടി.
പിഎച്ച്.ഡി/ എം.എഫില്‍ ചെയ്യുന്ന വനിതാ ഗവേഷകര്‍ക്ക് താമസം മാറുമ്പോള്‍ പുതിയ ഇടത്തെ യൂനിവേഴ്സിറ്റിയില്‍ ഗവേഷണം തുടരാനുള്ള അനുമതിയും നിബന്ധനകള്‍ക്ക് വിധേയമായി നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.