Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2016 3:07 PM GMT Updated On
date_range 6 April 2017 4:32 AM GMTഷിംലയുടെ പേര് 'ശ്യാംല' എന്നാക്കണമെന്ന് വി.എച്ച്.പി
text_fieldsbookmark_border
ഷിംല: ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാമം എന്നാക്കിയതിന് പിന്നാലെ ഹിമാചൽ പ്രദേശിലെ ഷിംലയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി രംഗത്ത്. ഷിംലയുടെ പേര് 'ശ്യാംല' എന്നാക്കണമെന്ന് വി.എച്.പി ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹിമാചൽ പ്രദേശ് ഗവർണർ ആചാര്യ ദേവവ്രതുമായി വി.എച്ച്.പി.സംസ്ഥാന ഘടകം ചർച്ച നടത്തി.
കാളിയുമായി ബന്ധപ്പെട്ട ശ്യാംല എന്ന പേരിൽ നിന്നാണ് ഷിംല എന്ന പേര് ഉണ്ടായതെന്നാണ് വി.എച്.പിയുടെ വാദം. ഷിംല നഗരത്തിൽ ഒരു കാളി ക്ഷേത്രമുള്ളത് ഇതിന് തെളിവായി വി.എച്ച്.പി ചൂണ്ടിക്കാണിക്കുന്നു. വി.എച്ച്.പി.യുടെ നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story