ദേശീയ പാതയിലെ സ്പീഡ് ബ്രേക്കറുകള്‍ നീക്കാന്‍ കേന്ദ്ര നിര്‍ദേശം
text_fieldsന്യൂഡല്‍ഹി: ദേശീയ പാതകളില്‍ അനധികൃതമായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍െറ ഉത്തരവ്. ദേശീയ പാതഅതോററ്റിയോടും സംസ്ഥാനങ്ങളിലെ പൊതുമരാമത്ത് വകുപ്പിനോടുമാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി ഒരാഴ്ചക്കകം അറിയിക്കാനും നിര്‍ദേശമുണ്ട്.
അപകട മേഖലകളിലും വലിയ വളവുകളിലും മാത്രമേ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. അത്് ശാസ്ത്രീയമായ രീതിയിലായിരിക്കണം. എന്നാല്‍, ദേശീയ പാതകളില്‍ പലേടത്തും അശാസ്ത്രീയമായും അനുമതിയില്ലാതെയും സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ദേശീയ പാതകളിലെ ഗതാഗതം വഴിമുട്ടിക്കുന്നതിനൊപ്പം കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവുകയൂം ചെയ്യുന്നു. ദേശീയ പാതാ അതോറിറ്റിയുടെ അനുമതിയില്ലാതെ പ്രാദേശിക ഭരണകൂടങ്ങളും പൊലീസും ദേശീയപാതയില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുന്ന രീതി തുടരാന്‍ അനുവദിക്കില്ളെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.