വേദപഠനത്തിന് രാംദേവിന്‍െറ തീര്‍പ്പുമായി സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയോടെ രാജ്യത്ത് വേദപഠനത്തിനായി സ്വകാര്യ ബോര്‍ഡ് സ്ഥാപിക്കാന്‍ ബാബാ രാംദേവിന്‍െറ നീക്കം. അതേസമയം, രാംദേവിന്‍െറ നിര്‍ദേശത്തിനെതിരെ സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി എസ്.സി. ഖുണ്ട്യ രംഗത്തത്തെി. വേദിക് എജുക്കേഷന്‍ ബോര്‍ഡ് എന്ന പേരില്‍ സ്വകാര്യ ബോര്‍ഡ് സ്ഥാപിക്കുന്നതു സംബന്ധിച്ച പ്രാഥമിക കൂടിയാലോചനക്കായി മാര്‍ച്ച് 24ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ യോഗം നടന്നിരുന്നു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വീണ്ടും നടന്ന യോഗത്തിലാണ് ഖുണ്ട്യ നിര്‍ദേശത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇത്തരമൊരു സ്വകാര്യ ബോര്‍ഡിന് അംഗീകാരം നല്‍കുന്നതോടെ അംഗീകാരമില്ലാത്ത സ്കൂള്‍ ബോര്‍ഡുകള്‍ക്കായി നിരവധി നിര്‍ദേശങ്ങള്‍ക്ക് വഴിതുറക്കുമെന്ന് സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി മോദിയെ ധരിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ഒരു സ്വകാര്യ ബോര്‍ഡിനും അനുമതി നല്‍കിയിട്ടില്ളെന്ന് സെക്രട്ടറി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരമൊരു സ്വകാര്യ ബോര്‍ഡ് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയാറാക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും പ്രശ്നങ്ങളുണ്ടാക്കുമെന്നും മറ്റു സര്‍ക്കാര്‍ ബോര്‍ഡുകളില്‍നിന്ന് കുട്ടികളെ അകറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.