വര്‍ധിപ്പിച്ച വീട്ടുവാടക തരാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡല്‍ഹി: വാടകയിനത്തില്‍ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധി സര്‍ക്കാറിന് നല്‍കാനുള്ളത് ലക്ഷങ്ങള്‍. സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഭവനത്തില്‍ താമസിക്കുന്ന പ്രിയങ്കയുടെ വീട്ടുവാടക സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചെങ്കിലും കൂട്ടിയ നിരക്ക് അടക്കാനാവില്ലെന്ന നിലപാടിലാണ് പ്രിയങ്ക. പ്രിയങ്ക താമസിക്കുന്ന ഡല്‍ഹിയിലെ 35 ലോഥി എസ്റ്റേറ്റിലെ 2765.18 സ്ക്വയര്‍ മീറ്റിലുള്ള വീടിന് അരലക്ഷം രൂപയാണ് വര്‍ദ്ധിപ്പിച്ച വാടക. 28451 രൂപയായിരുന്നു പഴയ നിരക്ക്.
സുരക്ഷാ കാരണങ്ങളാല്‍ വാജ്പേയി സര്‍ക്കാറാണ് 1997ല്‍ പ്രിയങ്കക്ക് ഈ വീട് അനുവദിക്കുന്നത്. എസ്.പി.ജി, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ആഭ്യന്ത മന്ത്രാലയം എന്നിവയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ലോഥി എസ്റ്റേറ്റിലെ വസതി അനുവദിച്ചത്.
ഇത്രയും തുക നല്‍കാനാവില്ളെന്നറിയിച്ച് 2002 മെയ് ഏഴിന് പ്രിയങ്ക കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരുന്നു. എസ്.പി.ജി യുടെ അഭ്യര്‍ഥനപ്രകാരമാണ് താനിവിടെ കഴിയുന്നതെന്നും തന്‍െറ കുടുംബത്തേക്കാളേറെ ഭൂരിഭാഗ സ്ഥലത്തും സുരക്ഷാ ഉദ്യോഗസ്ഥരാണ് താമസിക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു. 28451 രൂപ തുടര്‍ന്നും അടക്കാമെന്നും വര്‍ധിപ്പിച്ച നിരക്കായ 53421 രൂപ നല്‍കാനാവില്ളെന്നും കത്തില്‍ അറിയിച്ചിരുന്നു. ഇത്രയും തുക അടക്കാനുള്ള കഴിവ് തനിക്കില്ളെന്നും കത്തില്‍ പറയുന്നുണ്ട്.
പ്രിയങ്കക്കു പുറമെ മുന്‍ പഞ്ചാബ് ഡി.ജി.പി കെ.പി.എസ് ഗില്‍, ഭീകര വിരുദ്ധ സേന തലവന്‍ എം.എസ് ബിട്ട, പഞ്ചാബ് ദിനപത്രമായ കേസരിയുടെ എഡിറ്റര്‍ അശ്വനി കുമാര്‍ എന്നിവരും ഇതേ സ്ഥലത്തെ സമാനമായ വസതികളിലാണ് താമസിക്കുന്നത്. ഇവരും ഈ തുക വാടകയായി നല്‍കാനുണ്ട്. എന്നാല്‍ അശ്വനി കുമാര്‍ 2012ല്‍ വീട് ഒഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.