‘ദേശസുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ രാഷ്ട്രീയ കണ്ണിലൂടെ കാണരുത്’
text_fieldsന്യൂഡല്‍ഹി: ദേശസുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ രാഷ്ട്രീയ കണ്ണിലൂടെ കാണരുതെന്നും ജനാധിപത്യത്തിന്‍െറ സ്തംഭങ്ങള്‍ രാജ്യത്തിന്‍െറ ആഭ്യന്തരവും വൈദേശികവുമായ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവല്‍സുപ്രീംകോടതി ജഡ്ജിമാരോട് ആവശ്യപ്പെട്ടു. ദേശസുരക്ഷാ കേസുകളെ കുറിച്ച് ക്ളാസെടുക്കുകയായിരുന്നു അദ്ദേഹം. ദേശസുരക്ഷക്ക് സഹായകരവും അല്ലാത്തതുമായ നിയമങ്ങളുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.
അതേസമയം, സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍െറ പ്രത്യേക സെഷന്‍ ഒരുക്കിയതിനെതിരെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തത്തെി.
കോടതികളില്‍ ഭീകരകേസുകള്‍ തീര്‍പ്പാക്കാനത്തെുന്നത് ഇരുഭാഗവും കേള്‍ക്കണമെന്ന നിലക്കാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഇത്തരം കേസുകളില്‍ മനുഷ്യാവകാശ ഗ്രൂപ്പുകളുടെ വശം കേള്‍ക്കാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍െറ മാത്രം സെഷന്‍ ഏകപക്ഷീയമായി സംഘടിപ്പിക്കുന്നത് അനുചിതമാണ്.
സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശങ്ങളില്‍ ഏല്‍പിക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ബദല്‍ കാഴ്ചപ്പാടും ജഡ്ജിമാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കേണ്ടതായിരുന്നുവെന്നും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.