മുസ്ലിം സ്ത്രീകള്‍ ചെരിപ്പിന് തുല്യമെന്ന് സാക്ഷി മഹാരാജ്
text_fieldsന്യൂഡല്‍ഹി: ഇസ്ലാം മതത്തില്‍ സ്ത്രീകളുടെ അവസ്ഥ ചെരിപ്പിനെക്കാള്‍ ഒട്ടും മെച്ചമല്ളെന്ന് ബി.ജെ.പി നേതാവും ലോക്സഭാംഗവുമായ സാക്ഷി മഹാരാജ്. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പോയി നമസ്കരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും ഇന്ത്യ ഭരണഘടനക്കനുസൃതമായാണ് മുന്നോട്ടുപോകുന്നതെന്നും ഫത്വകള്‍ക്കനുസരിച്ചല്ളെന്നും അദ്ദേഹം പറഞ്ഞു. മഹാരാജിന്‍െറ പ്രസ്താവന വിവാദമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള എം.പിയായ സാക്ഷി മഹാരാജ് മുമ്പും ഇസ്ലാമിനെതിരെ പ്രസ്താവനകള്‍ നടത്തി വിവാദങ്ങളില്‍പ്പെട്ടിരുന്നു. ചില ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശമനുവദിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സാക്ഷി മഹാരാജ്. നാല് ഭാര്യമാരിലായി നാല്‍പത് മക്കള്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമാകില്ളെങ്കിലും ഹിന്ദു സ്ത്രീകള്‍ നാല് പ്രസവമെങ്കിലും നടത്തണമെന്ന് മുമ്പ് ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.