ഒറ്റ-ഇരട്ട വാഹനനിയന്ത്രണം: നിയമം ലംഘിച്ച ബി.ജെ.പി എം.പി വിജയ് ഗോയലിന് പിഴ
text_fieldsന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒറ്റ-ഇരട്ട വാഹനനിയന്ത്രണ പദ്ധതിയില്‍ പ്രതിഷേധിച്ച് നിയമം ലംഘിച്ച ബി.ജെ.പി രാജ്യസഭാ എം.പി വിജയ് ഗോയലിന് ഡല്‍ഹി ട്രാഫിക് പൊലീസ് പിഴയിട്ടു.
പദ്ധതിയോട് തനിക്ക് എതിര്‍പ്പില്ളെന്നും പദ്ധതിയുടെ പ്രചാരണത്തിന് പൊതുമുതല്‍ ഉപയോഗിക്കുന്ന കെജ്രിവാള്‍ സര്‍ക്കാറിന്‍െറ രീതിയോടാണ് തന്‍െറ എതിര്‍പ്പെന്നും വിജയ് ഗോയല്‍ വീട്ടില്‍നിന്ന് പുറപ്പെടുന്നതിനുമുമ്പെ പറഞ്ഞിരുന്നു. പദ്ധതിക്ക് ഉപയോഗിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിച്ചാല്‍ പ്രതിഷേധവും പിന്‍വലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമം ലംഘിക്കുമെന്ന് ഡല്‍ഹി ഘടകം സംസ്ഥാന പ്രസിഡന്‍റായിരുന്ന ഗോയല്‍ ഞായറാഴ്ചതന്നെ പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ഡല്‍ഹി ഗതാഗതമന്ത്രി ഗോപാല്‍ റായി അദ്ദേഹത്തിന്‍െറ വീട്ടിലത്തെി റോസാപ്പൂക്കള്‍ കൈമാറി നിയമം ലംഘിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഗോയല്‍ വഴങ്ങിയില്ല. വീട്ടില്‍നിന്ന് പാര്‍ലമെന്‍റിലേക്കുള്ള വഴിയില്‍ വാഹനം തടഞ്ഞപ്പോള്‍ ട്രാഫിക് പൊലീസിന് അദ്ദേഹം പിഴനല്‍കി.
ഡല്‍ഹിയിലെ ജനങ്ങള്‍ നല്ലരീതിയിലാണ് നിയമത്തെ കാണുന്നതെന്നതിന്‍െറ തെളിവാണിതെന്ന് സംഭവത്തെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.