കേന്ദ്ര സര്‍ക്കാര്‍ 2.20 ലക്ഷം നിയമനങ്ങള്‍ക്ക് ഒരുങ്ങുന്നു
text_fieldsന്യൂഡല്‍ഹി: അടുത്ത രണ്ടു വര്‍ഷംകൊണ്ട് 2.20 ലക്ഷം ജീവനക്കാരെ വിവിധ വിഭാഗങ്ങളില്‍ നിയമിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചുനിര്‍ത്താനുള്ള തീരുമാനം മാറ്റിവെച്ചാണിത്. 2015 മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 33.05 ലക്ഷമാണ്. ഇത് 2017 മാര്‍ച്ച് ആകുമ്പോള്‍ 35.23 ലക്ഷമാക്കാനാണ് നടപടികള്‍. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരാളെപ്പോലും നിയമിക്കാത്ത റെയില്‍വേയും പുതിയ നിയമനങ്ങള്‍ നടത്തും. റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കാന്‍ പോകുന്നത്. 7000 പേരെ ഇവിടെ നിയമിക്കുമെന്നാണ് സൂചന. കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളില്‍ 47,000 പേരെ നിയമിക്കും.
മോദി സര്‍ക്കാര്‍ വന്നശേഷം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പില്‍ 2200 പേരെ പുതുതായി നിയമിച്ചിട്ടുണ്ട്. പേഴ്സനല്‍ കാര്യ മന്ത്രാലയത്തില്‍ 1800 പേരെ നിയമിച്ചു. നഗരവികസന മന്ത്രാലയം 6000 നിയമനങ്ങള്‍ നടത്തി. ഇതടക്കമാണ് 2.20 ലക്ഷത്തിന്‍െറ നിര്‍ദിഷ്ട വര്‍ധന.
കേന്ദ്ര സര്‍ക്കാറിന്‍െറ കണക്കനുസരിച്ച് ആറു ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ചെലവുചുരുക്കല്‍, പുനര്‍വിന്യാസം എന്നിവയുടെ പേരിലാണ് നിയമനങ്ങള്‍ക്ക് മരവിപ്പിക്കല്‍ ഏര്‍പ്പെടുത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.