വെള്ളത്തിന് പകരം ബിയര്‍ കുടിക്കുന്നത് നമ്മുടെ സംസ്കാരമല്ലെന്ന് ശിവസേന
text_fieldsമുംബൈ: വെള്ളത്തിന് പകരം ബിയര്‍ കുടിക്കുന്നത് നമ്മുടെ സംസ്കാരമല്ലെന്ന് ശിവസേന. വ്യവസായ യൂനിറ്റുകള്‍ക്ക് അവരുടെ ക്വോട്ടയിലുള്ള ജലം വിതരണം ചെയ്യുന്നതില്‍ തെറ്റില്ളെന്ന സംസ്ഥാന ജല വകുപ്പ് മന്ത്രി പങ്കജ മുണ്ടെയുടെ പരാമര്‍ശത്തോടുള്ള സേനയുടെ മറുപടിയാണ് പുതിയ പ്രസ്താവന. കടുത്ത വരള്‍ച്ച നേരിടുന്ന മറാത്ത്വാഡ പ്രദേശത്തെ ഒൗറംഗാബാദില്‍ മദ്യനിര്‍മാണശാലകളിലേക്കുള്ള ജലവിതരണം നിര്‍ത്തണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ രണ്ടു ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു.
മറാത്ത്വാഡയില്‍ 10 ബിയര്‍ നിര്‍മാണശാലകളുണ്ട്. വരള്‍ച്ച കണക്കിലെടുത്ത് 20 ശതമാനം ജലവിതരണം വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍, ഇതിനെ ആശ്രയിക്കുന്നവര്‍ക്കും ജീവിക്കേണ്ടതുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഒരു മധ്യനിലപാടാണ് സ്വീകരിക്കേണ്ടതെന്നും അതേസമയം ജലം മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും ശിവസേന മുഖപത്രമായ സാമ്ന മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. ചില ബി.ജെ.പി മന്ത്രിമാര്‍ക്ക് മദ്യനിര്‍മാണശാലകളിലേക്കുള്ള ജലവിതരണം തടസ്സപ്പെടരുതെന്ന നയമാണുള്ളതെന്നും ആദ്യം മനുഷ്യരുടെ ജീവനാണ് സംരക്ഷിക്കേണ്ടതെന്നും പത്രം കൂട്ടിച്ചേര്‍ക്കുന്നു. താക്കറെയുടെ ആവശ്യം പരിഗണിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യവസായിക സ്ഥാപനങ്ങള്‍ക്കുള്ള ജലവിതരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.