വര്‍ഗീയ ലഹള: മുലായം സിങ്ങിനെയും അഖിലേഷ് യാദവിനെയും വിമര്‍ശിച്ച് ഉലമാ കൗണ്‍സില്‍
text_fields
ലഖ്നോ: മുസ്ലിംകളെ കേവലം വോട്ട്ബാങ്ക് മാത്രമായി കാണുന്ന സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിന്‍െറയും മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറയും നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് നാഷനല്‍ ഉലമാ കൗണ്‍സില്‍ പ്രസിഡന്‍റ് മൗലാന ആമിര്‍ റഷാദി മദനി.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി അധികാരത്തിലത്തെി നാലുവര്‍ഷം പിന്നിടുമ്പോള്‍ 457 വര്‍ഗീയ കലാപങ്ങള്‍ നടന്നതായി അദ്ദേഹം ആരോപിച്ചു. എന്നിട്ടും മുലായമിനെയും അഖിലേഷിനെയും ഇപ്പോഴും മുസ്ലിം സംരക്ഷകരായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നതിനുവേണ്ടി ബി.ജെ.പി മുസ്ലിംവിരുദ്ധ പാര്‍ട്ടിയാണെന്ന് മുദ്രകുത്തി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിംകള്‍ക്ക് അനുഗുണമല്ല. ദീര്‍ഘകാലം കേവലം വോട്ട്ബാങ്കായി നിലകൊള്ളാന്‍ മുസ്ലിംകള്‍ തയാറല്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.