Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹന്ദ്വാര മാനഭംഗം:...

ഹന്ദ്വാര മാനഭംഗം: പെണ്‍കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം

text_fields
bookmark_border
ഹന്ദ്വാര മാനഭംഗം: പെണ്‍കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം
cancel

ശ്രീനഗര്‍: ഹന്ദ്വാരയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും  പൊലീസ് കസ്റ്റഡിയില്‍നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട്  ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ശ്രീനഗറില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. പെണ്‍കുട്ടിയെയും കുടുംബത്തെയും നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന്  ആരോപിച്ചായിരുന്നു പ്രകടനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ആവശ്യം നമ്മുടെ പിന്തുണയാണ് അല്ലാതെ വിമര്‍ശമല്ല, പെണ്‍കുട്ടിയോടുള്ള നിയമസഹായനിഷേധം അവസാനിപ്പിക്കുക, അവളുടെയും കുടുംബത്തിന്‍െറയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുക, പെണ്‍കുട്ടിയെ സ്വഭാവഹത്യ നടത്തുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെ എഴുതിയ  പ്ളക്കാര്‍ഡുകള്‍  വിദ്യാര്‍ഥികള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രക്ഷോഭത്തില്‍ അഞ്ചുപേരുടെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir
Next Story