വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ’
text_fieldsന്യൂഡല്‍ഹി: ‘മുസ്ലിംകള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതിന് അനുവദിക്കരുത്, എങ്കില്‍ മാത്രമേ നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.
ഇതിനായി ജനസംഖ്യാ നയത്തില്‍ മാറ്റംകൊണ്ടുവരണമെന്നും രണ്ടു കുട്ടികള്‍ എന്ന നയം എല്ലാ മതത്തിലുള്ളവര്‍ക്കും നിര്‍ബന്ധമായും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് നടപ്പാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കില്ളെന്നും പാകിസ്താനിലേതുപോലെ മൂടുപടം ധരിച്ച് കൊണ്ടുനടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നവാഡിയില്‍നിന്നുമുള്ള ബി.ജെ.പി എം.പിയായ ഗിരിരാജ് സിങ് ബിഹാറിലെ വെസ്റ്റ് ചമ്പാരനില്‍ സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ശ്രോതാക്കളില്‍ ഭൂരിപക്ഷവും സാധാരണക്കാരും ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായിരുന്നു. ബിഹാറില്‍ ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്ലിം ജനസംഖ്യയില്‍ വളരെ പെട്ടെന്ന് വളര്‍ച്ചയുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. ഇദ്ദേഹം നേരത്തേയും വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ലോക്സഭാ പ്രചാരണത്തിനിടെ മോദിയെ വിമര്‍ശിക്കുന്നവരെയെല്ലാം പാകിസ്താനിലേക്ക് അയക്കണമെന്ന പ്രസ്താവന നടത്തിയതിന് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു.
അതേസമയം, ഇദ്ദേഹത്തിന്‍െറ പുതിയ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടികള്‍ രംഗത്തുവന്നു. തങ്ങളുടെ ഹ്രസ്വകാല രാഷ്ട്രീയലാഭത്തിനുവേണ്ടി ബി.ജെ.പി നേതാവ് ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സിങ്ങിന്‍േറത് മോശം പ്രസ്താവനയായിരുന്നുവെന്നും ജനസംഖ്യാ നിയന്ത്രണവിഷയത്തില്‍ അദ്ദേഹം ആദ്യം തന്‍െറ സര്‍ക്കാറിനോട് നയമെന്താണെന്ന് ചോദിക്കണമെന്നും ജെ.ഡി.യു നേതാവ് ശരത് യാദവ് പറഞ്ഞു. രാജ്യത്തെ ജനസംഖ്യാശാസ്ത്രത്തെപ്പറ്റി സിങ്ങിന് ഒരു ധാരണയുമില്ളെന്ന് ആര്‍.ജെ.ഡി വക്താവ് മനോജ് ഝാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.