കോടീശ്വരനെങ്കിലും മല്യക്ക് എം.പി ശമ്പളവും ആനുകൂല്യങ്ങളും വേണം
text_fields
ന്യൂഡല്‍ഹി: കോടീശ്വരനാണെങ്കിലും രാജ്യസഭാ എം.പി എന്ന നിലയില്‍ ശമ്പളവും ആനുകൂല്യങ്ങളും വിജയ് മല്യ കൃത്യമായി വാങ്ങിയിരുന്നുവെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകനായ മുഹമ്മദ് ഖാലിദ് ജീലാനിക്ക് രാജ്യസഭാ സെക്രട്ടേറിയറ്റ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ആഡംബര ജീവിതത്തിന്‍െറ പേരില്‍ കുപ്രസിദ്ധനായ മല്യ എം.പിയെന്ന നിലയില്‍ 50,000 രൂപ വീതം മാസശമ്പളവും 20,000 രൂപ വീതം മണ്ഡല അലവന്‍സും 2010 സെപ്റ്റംബര്‍ വരെ കൈപ്പറ്റിയിരുന്നു.
ഇതിനുശേഷം 45,000 രൂപ വീതമായി അലവന്‍സ്. ഓഫിസ് ചെലവ് ഇനത്തില്‍ 2010 സെപ്റ്റംബര്‍ വരെ 6000 രൂപ വീതവും അതിനുശേഷം 15,000 രൂപ വീതവും കൈപ്പറ്റിയിരുന്നു. 50,000 ലോക്കല്‍ കാളുകള്‍ സൗജന്യമുള്ള ഒൗദ്യോഗിക ഫോണില്‍നിന്നുള്ള വിളിക്ക് 1.73 ലക്ഷം രൂപ ബില്ലു നല്‍കിയും കൈപ്പറ്റി. അതേസമയം, വൈദ്യുതി, വെള്ളം, ചികിത്സ ചെലവുകള്‍ എന്നിവക്ക് തുക കൈപ്പറ്റിയിട്ടില്ല.
2002ല്‍ കര്‍ണാടകയില്‍നിന്ന് കോണ്‍ഗ്രസ്-ജനതാദള്‍ പിന്തുണയിലാണ് ആദ്യം രാജ്യസഭയിലത്തെുന്നത്. 2010ല്‍ ബി.ജെ.പി, ജനതാദള്‍ സെക്കുലര്‍ പിന്തുണയില്‍ വീണ്ടുമത്തെി. ജൂലൈയിലാണ് കാലാവധി അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.