മാലേഗാവ് സ്ഫോടനം: കേണല്‍ പുരോഹിതിന് ഒൗദ്യോഗിക രേഖകള്‍ നല്‍കും
text_fieldsന്യൂഡല്‍ഹി: ലഫ്. കേണല്‍ പുരോഹിത് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ഭീകരര്‍ പ്രതികളായ 2008ലെ മാലേഗാവ് ഭീകരാക്രമണ കേസ് അട്ടിമറിക്കാന്‍ നീക്കം സജീവം. കേണല്‍ പുരോഹിത് ആവശ്യപ്പെട്ട ഒൗദ്യോഗിക രേഖകള്‍ നല്‍കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ കരസേനാ മേധാവിക്ക് നിര്‍ദേശം നല്‍കി.
നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ആവശ്യപ്പെട്ട് കേണല്‍ പുരോഹിത് പ്രതിരോധ മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഭീകരാക്രമണ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ ഇത്തരം ആവശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയം പരിഗണിക്കാറില്ല.
ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന്‍െറ അന്വേഷണത്തിലാണ് ഹിന്ദുത്വ ഭീകരതയുടെ വിവരം ആദ്യം പുറത്തുവന്നത്. സ്വാമി അസിമാനന്ദ്, പ്രജ്ഞാസിങ് ഠാക്കൂര്‍ എന്നിവര്‍ നയിച്ച ഹിന്ദുത്വ ഭീകരസംഘത്തിന് ഒൗദ്യോഗിക സംവിധാനങ്ങളുടെ സഹായം ലഭിച്ചുവെന്നതിന്‍െറ തെളിവാണ് കേണല്‍ പുരോഹിത്.
അതിനിടെ, കേസിലെ സുപ്രധാന സാക്ഷി ഡല്‍ഹി സ്വദേശി ഡോ. ആര്‍.പി സിങ് കൂറുമാറി. അഭിനവ് ഭാരത് എന്ന ഹിന്ദുത്വ ഭീകര സംഘത്തില്‍ കേണല്‍ പുരോഹിതിന്‍െറ സഹപ്രവര്‍ത്തകനായിരുന്ന ഡോ. ആര്‍.പി സിങ് മാലേഗാവ് സ്ഫോടനത്തിന്‍െറ ഗൂഢാലോചന നടന്ന ഭോപാല്‍ യോഗത്തില്‍ കേണല്‍ പുരോഹിതിനെയും സ്വാമിനി പ്രജ്ഞാ സിങ് ഠാക്കൂറിനുമൊപ്പം പങ്കെടുത്തയാളാണ്. ഇക്കാര്യം സ്ഥിരീകരിച്ച് നേരത്തേ മഹാരാഷ്ട്ര എ.ടി.എസിനും എന്‍.ഐ.എക്കും മൊഴി നല്‍കിയ ഇയാള്‍ കഴിഞ്ഞ ദിവസം സി.ആര്‍.പി.സി 164 പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായി മൊഴി തിരുത്തി. യോഗത്തില്‍ പങ്കെടുത്തിട്ടില്ളെന്നും കേണല്‍ പുരോഹിതിനെയും സ്വാമിനി പ്രജ്ഞാ സിങ് ഠാക്കൂറിനെയും കുടുക്കാന്‍ പൊലീസ് ഭീഷണിപ്പെടുത്തിയാണ് ആദ്യ മൊഴി രേഖപ്പെടുത്തിയതെന്നാണ് ഇയാള്‍ മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ പുതിയ മൊഴി.
അതിനിടെ, 2007ലെ സംജോഝ എക്സ്പ്രസ് സ്ഫോടന കേസില്‍ കേണല്‍ പുരോഹിതിന് എന്‍.ഐ.എ ഡയറക്ടര്‍ ശരത്കുമാര്‍ ക്ളീന്‍ചിറ്റ് നല്‍കി. സംജോഝ കേസിലെ കേണല്‍ പുരോഹിതിന് ഒരു ബന്ധവുമില്ളെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.