യുവതിയെ ഓഫീസില്‍ നിന്ന് പിടിച്ചിറക്കി ബലാല്‍സംഗം ചെയ്തയാൾ കീഴടങ്ങി
text_fieldsമുക്ത്സര്‍: യുവതിയെ ഓഫീസില്‍ നിന്ന് ബലമായി പിടിച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്തയാൾ പൊലീസിൽ കീഴടങ്ങി. പഞ്ചാബിലെ മുക്ത്സറില്‍ നാട്ടുകാരും സഹപ്രവര്‍ത്തകരും നോക്കിനില്‍ക്കെയാണ് 24 കാരിയായ ദളിത് യുവതിയെ യുവാവ് ഓഫീസില്‍ നിന്നും വലിച്ചിഴച്ച് കൊണ്ട് പോയത്. ഗുര്‍ജിന്ദര്‍ (ജോജോ) എന്നയാളാണ് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്. ബലമായി പിടിച്ചുകൊണ്ടുകുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നുവെങ്കിലും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഒരു മാസത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങിയത്.
ഓഫിസിൽ നിന്ന് പിടിച്ചിറക്കിയ യുവതിയെ തിരക്കേറിയ റോഡിലൂടെ മർദിച്ചുകൊണ്ട് ബലമായി കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നൂറോളം കടകളുള്ള തിരക്കേറിയ റോഡിന് മുന്നിലൂടെ കൊണ്ടുപോകുമ്പോഴും ആരും ഇയാളെ തടയാൻ ശ്രമിക്കുന്നില്ല. യുവതി സഹായത്തിനായി ഉറക്കെ നിലവിളിക്കുന്നുണ്ടെങ്കിലും ആരും രക്ഷക്കെത്തിയില്ല. ഫാംഹൗസിലെത്തിച്ച യുവതിയെ ഇയാൾ ബലാൽസംഗം ചെയ്യുകയും പിറ്റേന്ന് വിട്ടയക്കുകയുമായിരുന്നു.
അക്രമിയെ യുവതിക്ക് അറിയാമായിരുന്നുവെന്നും ഇരുവരും ഒരു ഗ്രാമത്തിലാണ് താമസിക്കുന്നതെന്നുമാണ് പൊലീസ് ഭാഷ്യം. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാൻ തയ്യാറായതെന്നും ആരോപണമുണ്ട്. യുവതിയും കുടുംബവും പട്ടിക വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ദേശീയ കമ്മീഷനെ പരാതിയുമായി സമീപിച്ചതിനെ തുടര്‍ന്നാണ് പ്രതി പൊലീസിൽ കീടങ്ങിയത്. നടപടി വൈകിയതിൽ കമീഷൻ മുക്ത്സർ പൊലീസ് കമീഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.