പ്രഫ. സായിബാബയെ കാമ്പസില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമം
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ഡോ.ജി.എന്‍. സായി ബാബക്കു നേരെ കാമ്പസില്‍ വെച്ച് കൈയേറ്റശ്രമം. അദ്ദേഹം ജോലി ചെയ്തിരുന്ന രാംലാല്‍ ആനന്ദ് കോളജിലെ വാര്‍ഷിക ദിന പരിപാടിയില്‍ പങ്കെടുക്കാനെതിയപ്പോഴാണ് സംഘം ചേര്‍ന്ന് മുദ്രാവാക്യം മുഴക്കിയ ചിലര്‍ കൈയേറ്റത്തിനും മുതിര്‍ന്നത്. ദേശവിരുദ്ധനാണെന്നും തിരിച്ചു വേദി വിട്ടുപോകമെന്നുമായിരുന്നു മുദ്രാവാക്യക്കാരുടെ ആവശ്യം. വേദിയുടെ മുന്‍വശത്ത് വീല്‍ ചെയറില്‍ ഇരുന്നിരുന്ന പ്രഫസറെ അക്രമികള്‍ ദേഹോപദ്രവമേല്‍പ്പിക്കുമെന്നു ഭയന്ന് വിദ്യാര്‍ഥികള്‍ ഒത്തു ചേര്‍ന്ന് മറതീര്‍ത്തു. പ്രശ്നമുണ്ടാക്കിയവര്‍ കോളജിലെ വിദ്യാര്‍ഥികളെല്ളെന്നും പൊലീസ് സുരക്ഷ ഭേദിച്ച് പുറത്തു നിന്ന് എത്തിയവരാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇംഗ്ളീഷ് വിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് നിവേദനം നല്‍കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ സായിബാബ തന്നെ തിരിച്ചെടുക്കണമെന്നഭ്യര്‍ഥിച്ച് കഴിഞ്ഞ ദിവസം കോളജ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തിലും എ.ബി.വി.പി പ്രവര്‍ത്തകര്‍ സംഘടിച്ചത്തെി ഒച്ചപ്പാടുണ്ടാക്കിയിരുന്നു. സായിബാബയെ തിരിച്ചെടുക്കണമെന്ന ആവശ്യത്തെ ഡല്‍ഹി സര്‍വകലാശാല അധ്യാപക യൂനിയന്‍ പിന്തുണക്കുമ്പോള്‍ എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എ.ബി.വി.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.