പുതുച്ചേരി എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ നിരാഹാരത്തില്‍
text_fields
ചെന്നൈ: കാമ്പസില്‍ അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ഡയറക്ടര്‍ എസ്.കെ. പാണ്ഡ്യയെ മാറ്റണമെന്നാവശ്യപ്പെട്ട് പുതുച്ചേരി എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരത്തില്‍.
കാമ്പസിന് അവധി നല്‍കിയിരിക്കുകയാണ്. ഹോസ്റ്റല്‍ കേന്ദ്രീകരിച്ചാണ് സമരം. പരീക്ഷാ നടപടിയുമായി ഡയറക്ടര്‍ മുന്നോട്ടുപോവുകയാണ്. കലക്ടര്‍ വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു. നിരവധി മലയാളി വിദ്യാര്‍ഥികളും സമരത്തിലുണ്ട്. 2010ല്‍ തുറന്ന എന്‍.ഐ.ടിയുടെ ക്ളാസുകള്‍ അരിനഗര്‍ അണ്ണാ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് നടക്കുന്നത്. ആറു വര്‍ഷമായിട്ടും സ്വന്തം കാമ്പസോ കെട്ടിടമോ നിര്‍മിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു.
നിര്‍മാണം പാതി മാത്രമാണ് പൂര്‍ത്തിയാക്കിയത്. കോളജ് ഭരണ വിഭാഗത്തിന് ഭൂമിയും വിട്ടുകൊടുത്തിട്ടില്ല. വിഷയം ചര്‍ച്ചചെയ്യാന്‍ വിദ്യാര്‍ഥികളുടെയും ഫാക്കല്‍റ്റിയുടെയും യോഗം വിളിക്കണമെന്ന് ഡയറക്ടര്‍ ഡോ. എസ്.കെ. പാണ്ഡ്യയോട് അഭ്യര്‍ഥിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് 350ഓളം വിദ്യാര്‍ഥികള്‍ മാനവശേഷി വികസന മന്ത്രാലയത്തിന് പരാതികള്‍ നല്‍കി.
രണ്ടു ബാച്ചുകള്‍ പുറത്തിറങ്ങിയിട്ടും സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും സമ്പാദിക്കുന്നതില്‍ ഡയറക്ടര്‍ പരാജയപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.