കനയ്യയെ ദേശദ്രോഹിയായി ചിത്രീകരിച്ചത് തെറ്റെന്ന് ഉദ്ധവ് താക്കറെ
text_fieldsനാസിക്: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ ദേശവിരുദ്ധനായി മുദ്രകുത്തിയത് കേന്ദ്രസര്‍ക്കാറിന് പറ്റിയ തെറ്റാണെന്ന് ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെ. നാസിക്കില്‍ പാര്‍ട്ടി ഭാരവാഹി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനയ്യയെ ദേശവിരുദ്ധനെന്ന് തെറ്റായി മുദ്രകുത്തിയതിനെക്കുറിച്ച് സര്‍ക്കാര്‍ വീണ്ടുവിചാരം നടത്തണം. യുവാക്കളെ ദേശവിരുദ്ധരായി ചിത്രീകരിച്ചാല്‍ അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. മാത്രമല്ല, ബി.ജെ.പിക്ക് അവരുടെ പിന്തുണ നഷ്ടമാവുകയും ചെയ്യും.
രാജ്യത്ത് യുവാക്കള്‍ വളരെയധികമുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ അവരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. കനയ്യ കുമാറിനെ പുണെയില്‍ വിമാനത്തില്‍ കൈയേറ്റം ചെയ്തുവെന്ന വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് താക്കറെയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.