ഉഷ്ണം കനക്കുന്നു; ഒഡിഷയില്‍ 48.5 ഡിഗ്രി
text_fieldsന്യൂഡല്‍ഹി: അത്യഷ്ണവും വരള്‍ച്ചയും പിടിമുറുക്കിയ രാജ്യത്തിന്‍െറ പലഭാഗങ്ങളിലും ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് റെക്കോഡ് ചൂട്. ഒഡിഷയിലെ തിത്ലാഗഢിലാണ് ഇന്നലെത്തെ ഏറ്റവും ഉയര്‍ന്ന താപനില- 48.5 ഡിഗ്രി. 17 വര്‍ഷത്തിനിടെ മേഖലയിലെ റെക്കോഡാണിതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൂര്യാതപത്തെ തുടര്‍ന്ന് ഒഡിഷയില്‍ നാലു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു. ആഴ്ചകളായി തുടരുന്ന ചൂടുകാറ്റില്‍ മരിച്ചവരുടെ എണ്ണം 88 ആയി. ഝാര്‍ഖണ്ഡില്‍ ഉരുക്കുനഗരമായ ജാംഷെഡ്പുരില്‍ 45.8 ഡിഗ്രിയും പശ്ചിമ ബംഗാളിലെ ബാന്‍കുറയില്‍ 43.8 ഡിഗ്രിയും രേഖപ്പെടുത്തി. ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലും 40 ഡിഗ്രിക്കു മുകളിലായിരുന്നു ഇന്നലെ താപനില.
അതിനിടെ, അസമില്‍ തിമര്‍ത്തുപെയ്ത മഴയെ തുടര്‍ന്ന് അരലക്ഷം പേരെ പുനരധിവസിപ്പിച്ചു. ബുര്‍ഹിഡിങ്, ദേശാങ് നദികളില്‍ വെള്ളം അപകടരേഖക്കു മുകളിലാണ് ഒഴുകുന്നത്. ലഖിംപുര്‍, ജുര്‍ഹത്, ശിവസാഗര്‍ തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി കൂടുതല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.