ജല സംഭരണത്തിന് മുന്‍ഗണനയുമായി മാതൃകാ ജലനയം
text_fields
ന്യൂഡല്‍ഹി: കടുത്ത വരള്‍ച്ചയും കെടുതിയും പിടിമുറുക്കിയ രാജ്യത്ത് ജല സംഭരണത്തിന് കൂടുതല്‍ പ്രാമുഖ്യവുമായി ദേശീയ മാതൃകാ ജലനയമൊരുങ്ങുന്നു. മഴവെള്ള സംഭരണികളുടെ വ്യാപനം, ജല വിഭവങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അനുവദിക്കല്‍, ജല സംരക്ഷണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് പുതിയ ജലനയം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. വ്യവസായിക, കാര്‍ഷിക ആവശ്യങ്ങളെക്കാള്‍ കുടിവെള്ളത്തിനാകും ഇനി മുന്‍ഗണന. ആവശ്യവും ഉപയോഗവും കൃത്യമായി കൈകാര്യംചെയ്യുന്നതിലെ പ്രശ്നങ്ങളാണ് നിലവില്‍ രാജ്യം നേരിടുന്ന ജല പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖര്‍ അറിയിച്ചു.
കാര്യക്ഷമമായ വിതരണത്തിലൂന്നിയ നയങ്ങള്‍ക്കായിരുന്നു നേരത്തേ വിവിധ സര്‍ക്കാറുകള്‍ പ്രാമുഖ്യം നല്‍കിയതെങ്കില്‍ അതിവേഗം വറ്റുന്ന ഭൂഗര്‍ഭ ജലം വീണ്ടും അതേ അളവില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കാകും പുതിയ നയത്തില്‍ പരിഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.